Monday 7 November 2022


 ചുവന്ന ലൈറ്റുകൾ

അഷറഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
ചുവന്ന പ്രകാശം തടയുകയല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ്!
കത്തുമ്പോൾ അറിഞ്ഞിരിക്കണം
മരണം കണ്മുന്നിൽ തന്നെയുണ്ടെന്ന്
തിരക്കുകൾ നിമിഷങ്ങളെ കാർന്നെടുക്കുമ്പോൾ
നിരപരാധികളെയാണ് ചുടലയിലേക്കുവിടുന്നത്,
അത് മാത്രമല്ല സ്വയം കാലുകളെ അത്-മൂലം തളച്ചിടുകയുമാണ്‌,
ദുരന്തം മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ മാത്രമല്ല സ്വന്തം
കിനാവുകൾ കൂടിയാണ് തകർത്തെറിയുന്നത്..
തകർന്ന വാഹനങ്ങൾ നോക്കി, മരിച്ചവരെ നോക്കി
പിടയുന്ന ജീവനുകളെ നോക്കി സമനിലതെറ്റിയവനാകുമ്പോൾ
മരണത്തെ കാണിച്ചുതന്ന ചുവന്ന പ്രകാശം
അവഗണിക്കേണ്ടായിരുന്നു എന്ന് തോന്നിയേക്കാം..
എവിടെയൊക്കെയോ കാത്തിരുന്നവർക്കു മുൻപിലെത്താൻ കാണിച്ച തിരക്ക്
റെഡ് സിഗ്നൽ ലീഡ്‌സ് ടു ഡെത് എന്ന ഓർമ്മപ്പെടുത്തലിനെ
അവഗണിച്ചതുകൊണ്ടുമാത്രമാണ് എന്നും സ്വയം കുറ്റപ്പെടുത്തിയേക്കാം..
ഓരോ സിഗ്നലൈറ്റുകളും ഓർമ്മിപ്പെടുത്തലുകളാണ്..
ചുവന്ന പ്രകാശം ചില നിമിഷങ്ങൾ മാത്രമാണ് തടഞ്ഞു വെയ്ക്കുന്നത്
എന്നാൽ അവഗണന ചിലപ്പോൾ ജീവിതകാലം മുഴുവൻ തടഞ്ഞുവെയ്ക്കും..
പിന്നെ പരിതപിച്ചുകൊണ്ട് കാരാഗൃഹത്തിൽ ദീർഘനാൾ,
യാത്രയ്ക്ക് മിനിറ്റുകൾ ചേർക്കുന്നത്തിനുവേണ്ടി
നഗരങ്ങളും, പട്ടണങ്ങളും കീഴടക്കിയതായിതോന്നുന്നതിനുവേണ്ടി
കാത്തിരുപ്പുകളുടെ ദൈർഗ്യം കുറയുന്നതിനുവേണ്ടി
അഹങ്കാരത്തിന്റെ അതിരു കൂട്ടുന്നതിനുവേണ്ടി
മാത്രമാണ് അതിൽ അന്തർലീനമായ അപകടസാധ്യതകൾ അവഗണിച്ചത്..
കവലകളിലൂടെ വേഗത്തിൽ ഓടുകയോ
ചുവപ്പും മഞ്ഞയും ഗൗരവത്തിൽ എടുക്കാതെ
വേഗത്തിലാക്കുകയോ ചെയ്യുന്ന ശീലം ഉപേക്ഷിക്കേണ്ടതുണ്ട്.
നിരാശാജനകമായ നിയന്ത്രണമായി ചുവന്ന ലൈറ്റുകളെ കാണുന്നതിനുപകരം, ചുവന്ന ലൈറ്റുകൾ അത്യാവശ്യമായ ഒരു സുരക്ഷാ ഉപകരണമാണെന്നും
ട്രാഫിക് ഒഴുക്ക് നിലനിർത്തിക്കൊണ്ട് സുരക്ഷിതമായി
നിലനിർത്താൻ അവ സഹായിക്കുന്നുണ്ടെന്നും ഓർക്കണം.
റോഡിന്റെ നിയമങ്ങൾ മാനിച്ച് വെളിച്ചം പച്ചയായതിന് ശേഷം
കവലയിലൂടെ നീങ്ങുന്നതിന് മുമ്പ് താൽക്കാലികമായി നിർത്തി കാത്തിരിക്കുക.
എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും, മുന്നോട്ട് പോകുന്നതിന് മുമ്പ്
കവല വ്യക്തമാണെന്ന് ഉറപ്പാക്കാനും നോക്കുക.
ഫോണിലേക്ക് പെട്ടെന്ന് നോക്കാനോ ചുവന്ന വെളിച്ചത്തിൽ കാത്തുനിൽക്കുമ്പോൾ വാഹനത്തിനുള്ളിൽ മറ്റ് കാര്യങ്ങൾ ചെയ്യാനോ പ്രലോഭിപ്പിക്കപ്പെടുന്നതിൽ നിന്നും മുക്തമായിരിക്കുക..
ചുവന്ന പ്രകാശം നിങ്ങളെ തടയുകയല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ്!

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...