Monday 1 July 2013

ഞങ്ങൾ വിദേശികൾ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?



Kalathode
കുവൈത്തിൽ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദൽ, അദ്ദേഹം കുവൈത്ത്‌ ‌ ടൈംസിൽ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതിൽ പ്രതിപാദിക്കുന്നുണ്ട്.
വിദേശികളുടെ ക്രമാനുഗതാമായ വളർച്ചയും, പലരുടെയും അനധികൃത അധിവാസവും, വഴിവിട്ട ജീവിതവും, നിയമ വിരുദ്ധ വാറ്റു കേന്ദ്രങ്ങളും, കുടിച്ചു കൂത്താടിയും, വേശ്യാവൃത്തി നടത്തിയും ജീവിക്കുന്നവരും, സങ്കര സംസ്കാരവുമെല്ലാം ഈ നാടിന്റെ സംസ്കാരത്തിന് ഭീതിയുണ്ടാക്കുന്നുണ്ടെന്നുള്ള വസ്തുത തള്ളിക്കളയാൻ കഴിയില്ല. വിദേശികൾ ഈ നാടിനു നൽകിയ സംഭാവനകൾ ഓർത്തുകൊണ്ടു പറയുകയാണ്‌ ഇതൊക്കെ കുവൈത്തിന്റെ ഹാർമണിയെ  തകർക്കുകയാണ്.
 എല്ലാ നാട്ടുകാരും ചിന്തിക്കുന്നത് പോലെ രോഗങ്ങളില്ലാത്ത ശാന്തിയൊഴുകുന്ന നിയമാനുസൃത ജീവിതം നയിക്കുന്ന വിദേശികളോടൊത്തുള്ള ഒരു സൗഹൃദം ആണ് കുവൈത്തികൾ ആഗ്രഹിക്കുന്നത്.ലോകത്തോട്‌ തന്നെ ഉദാരമായി ഇടപെടുന്ന കുവൈത്തികൾ  ലോകത്തിന് ഒരു മാതൃകതന്നെയാണ്.
 കുവൈത്തി മനുഷ്യാവകാശ ധ്വംസനങ്ങ ഉണ്ടായിട്ടില്ലെന്ന് ആരും അവകാശപ്പെടുന്നില്ലഅതൊക്കെ ഏതൊരു രാജ്യത്തും പതിവുള്ളതാണ്താനുംഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിപോലും മനുഷ്യാവകാശ ധ്വംസനങ്ങ പതിവാണ്. രാജ്യത്തെ പൗരന്മാർ ജീവിതയാനം തേടിപ്പോയി മറ്റൊരു രാജ്യത്തെ സാഹചര്യങ്ങൾ മൂലം അവിടത്തെ പൗരത്വം സ്വീകരിക്കുകയും ഉള്ള സമ്പാദ്യം ഇന്ത്യയിലെ ബന്ധു മിത്രാദികൾക്കുവേണ്ടി ചിലവഴിച്ച് ജീവിതാവസാനം, മാറാരോഗങ്ങളുമായി സ്വന്തക്കാരുടെ ആശ്രയത്തിനായി ഇന്ത്യയിലേക്ക്‌ വരുമ്പോൾ നമ്മുടെ പോലീസും കോടതിയും ജനാധിപത്യവും വാർദ്ധക്യത്തെപ്പോലും പരിഗണിക്കാതെ ക്രൂരമായ നിലയിൽ അവരോടു പെരുമാറിയത് നമുക്ക് മുൻപിലുണ്ട്.
kuwait police
 ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ ഇത്ര സ്വതന്ത്രമായി ജീവിക്കുവാഅനുവദിച്ചിട്ടുണ്ടാകുകയില്ലഎത്രയെത്ര പൊതുമാപ്പുക ഗഫ്‌ നാടുക അനുവദിച്ചുഎന്നിട്ടും രാജ്യം വിടാതെ നിയമ ലംഘകരായി ഈ നാടിന്റെ സമധാനത്തിനു ഭീഷണിയാകുന്ന പ്രവത്തികളിപ്പെടുന്ന ആളുകളോട് എടുക്കുന്ന കശനമായ  നടപടികക്കിടയി ചിലപ്പോഴൊക്കെ ചില തെറ്റുകവന്നുകൂടയ്കയില്ല.
ഉയർന്ന മേധാവികൾ അത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തി   നടന്നിട്ടുണ്ടെങ്കിൽ അതവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുവാനും, അങ്ങനെയുള്ള ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അനുകൂല നടപടി എടുക്കാമെന്നും ആവർത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുമാണ്.
 ലോകത്തിന്റെ നാനാ ഭാഗത്തുള്ള നിരവധി വിദേശികളും വിദേശ എംബസ്സികളും കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെയൊക്കെ നിസ്തു ലമായ പ്രവർത്തനങ്ങൾ വിലകുറച്ചുകാണുവാൻ കഴിയില്ല. വിദേശികൾക്കെതിരായ നടപടി ആരംഭിച്ചപ്പോൾ വൈകിയാണെങ്കിലും ആദ്യം പ്രതികരിച്ചതും, ഹെൽപ്പ് ലൈൻ അടക്കമുള്ള നടപടികൾക്ക് തുടക്കം കുറിച്ചതും ഇന്ത്യൻ എംബസി തന്നെയാണ്. അതിനെ തുടർന്നാണ്‌ ഫിലിപ്പൈൻസ് അടക്കമുള്ള എംബസ്സികൾ നടപടികളുമായി വരുന്നത്.
 ഹെൽപ്പ്  ലൈൻ സംവിധാനത്തെ കുറിച്ച് ലബീദ് എഴുതി:
LA
As for Kuwait, which I expect to take the lead when it comes to safeguarding human rights as per international humanitarian standards, I said a big yes to the hotlines being set up by respective embassies but I would say a big no to anyone trying to threaten an expat’s human rights, or any innocent person for that matter”.
 പക്ഷെ നമ്മുടെ ഹെൽപ്പ് ലൈൻ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടതുണ്ട്.  ഹെൽപ്പ് ലൈൻ  ഏതു പാതിരാത്രിയിലും അലർട്ടായിരിക്കണം, ദുരിതമനുഭവിക്കുന്നവർ സമയവും, കാലവും നോക്കാതെ വിളിക്കും, അതിന് ഉടൻ പരിഹാരമാകുക എന്നതാണ് ഹെൽപ്പ് ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്, പലപ്പോഴും ഹെൽപ്പ് ലൈനിൽ നിന്നും ആവശ്യക്കാർക്ക് അനുകൂലമായ മറുപടിയല്ല ലഭിക്കുന്നത്: “ഈ പാതിരാത്രിക്കാണോ വിളിക്കുന്നത്‌ രാവിലെ എട്ടു മണിക്ക് വിളിക്കു” തുടങ്ങിയ നിരാശപ്പെടുത്തുന്ന വാക്കുകൾ ആണത്രേ  ഹെൽപ്പ് ലൈൻ വഴി ലഭിക്കുന്നത് ഇത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കുകയും സഹായം അഭ്യർത്ഥിക്കുന്നവരെ നിരാശപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
 ഇന്ത്യക്കാക്കെതിരെയുള്ള ശത്രുതാപരമായ നടപടിയായി പലരും സെച്ച്‌ നടപടികളെ സോഷ്യനെറ്റ് ക്കുകളിലൂടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്അത് തികച്ചും അവാസ്തവമാണ്.
 അനധികൃത താമസക്കാരോടും കുറ്റവാളികളോടും നാടുകൾക്കതീതമായ നടപടിയാണ് കുവൈത്ത് അനുവർത്തിച്ചിട്ടുള്ളത് എന്ന് മേജർ ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി  ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സന്ദർശിച്ച നേതാക്കളെ അറിയിച്ചിരുന്നു.ആശങ്കകൾ അകറ്റുന്നതിനും, സംശയ ദുരീകരണത്തിനുമായി ജനങ്ങളിലേക്ക് ഇറങ്ങിവരുവാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 തൊഴിലില്ലാത്ത സ്വദേശികളുടെ ആധിക്യം കുറക്കുവാനും തൊഴിൽ  മേഖലയിൽ സുതാര്യതയും പ്രാതിനിധ്യവും തുല്യമാക്കുന്നതിനും, സ്വദേശി വിദേശി ബാഹുല്യം ക്രമപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചില നടപടികൾ തൊഴിൽ മന്ത്രാലയം തുടങ്ങി വെച്ചിരുന്നു.നിയമാനുസൃതം താമസിക്കുന്ന ആരും തന്നെ ഭയപ്പെടെണ്ടാതില്ലെന്നും നിയമം ലംഘിക്കുന്നവരെ മാത്രമെ അന്വേഷണ ഏജസിക പിടികൂടുകയുള്ളൂ എന്നും ഉന്നത ഉദ്യോഗസ്ഥ ആവത്തിച്ച് പറയുന്നുണ്ട്.
ilgs
 വീട്ടു വിസയിൽ വന്ന് സ്പോണ്‍സറുടെ കീഴിൽ ജോലിചെയ്യാതെ മറ്റിടങ്ങളിൽ ജോലിചെയ്യുന്നത് കുവൈത്തിൽ അടക്കം എല്ലാ ഗൾഫ്‌ നാടുകളിലും കുറ്റകരമാണ്, ഫ്രീ വിസ എന്ന് നാം വിളിക്കുന്നതും യഥേഷ്ടം എവിടെയും ജോലി ചെയ്യാമെന്ന് നാം കരുതുന്നതുമായ സമ്പ്രദായം കുറ്റകരമാണ്. ഈ നിയമം പണ്ടേയുള്ളതാണെങ്കിലും അതത്ര കടുത്ത നിലയിൽ പാലിക്കപ്പെട്ടിരുന്നില്ല അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ആളുകൾ വീട്ടു വിസ വിലയ്ക്ക് വാങ്ങി പുറത്ത് ജോലി ചെയ്തു വരുകയായിരുന്നു. പലപ്പോഴും കുടുംബവുമായി സസുഖം ഇവർ കഴിഞ്ഞു കൂടുന്നുണ്ട്. മിക്കവാറും നഴ്സിംഗ് അടക്കമുള്ള ജോലിക്കാരായ  ഭാര്യമാർ എളുപ്പം കിട്ടുന്ന വിസ എന്നനിലക്ക്‌ ഖാദിം (ഇരുപതാം നമ്പർ) വിസയിൽ ഭർത്താവിനെ കൊണ്ടുവരുന്നു തിരിച്ചും സംഭവിക്കാറുണ്ട്. ഇത് കുവൈറ്റിന്റെ നിയമങ്ങൾക്കെതിരാണെങ്കിലും അതത്ര വലിയ പ്രശ്നമായി കണക്കാക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ ആ നിലയിൽ എത്തുന്നവർ ഭാര്യാഭർത്താക്കന്മാരാണെന്ന എംബസി അഫിഡവിറ്റ് സമ്പാദിച്ചു സാധാരണ ജീവിതം നയിച്ചുവരുകയായിരുന്നു. അത്തരക്കാർ പിടിക്കപ്പെടുമ്പോൾ അതെങ്ങിനെയാണ് നിയമാനുസൃത കുടിയേറ്റക്കാരായി പരിഗണിക്കുന്നത്. കാലാവധി ശേഷിക്കുന്ന വിസ ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ ഒരാൾ പിടിക്കപ്പെടാതിരിക്കണമെന്നില്ല, അയൾ കുടിയേറ്റ നിയമങ്ങൾ അനുസരിച്ചാണോ ജീവിക്കുന്നത് എന്നും പരിശോധിക്കണം. ഖാദിം വിസ അനുവദിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട് ആ നിയമങ്ങൾ അനുസരിച്ച് സ്പോണ്‍സറുടെ വീട്ടിൽ തന്നെയാണ് ഖാദിം കഴിയേണ്ടത്.
 സാധാരണ ഓരോ ഫ്ലാറ്റിലും ഹാരിസുമാരാണ് വെയ്സ്റ്റ് ഗാർബെജു ബങ്കറിൽ നിക്ഷേപിക്കുന്നത്, കുടുംബവുമായി താമസിക്കുന്ന ഒരാൾ വെയ്സ്റ്റ്,  ബോക്സിൽ നിക്ഷേപിക്കുമ്പോൾ പിടിക്കപ്പെട്ടിട്ടുങ്കിൽ അതിനു കാരണം വീട്ടു വിസ തന്നെയാണ്. നിയമാനുസൃതം താമസിക്കുന്ന ആളുകൾക്ക്  ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെകിൽ അവർ എംബസികളെ സമീപിക്കട്ടെ തീർച്ചയായും നീതി ലഭിക്കും എന്ന് തന്നെയാണ് മേധാവികൾ അടിവരയിടുന്നത്.അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ആശങ്കകള്‍ ദുരീകരിക്കുവാനും എംബസികളും സംഘടന പ്രവത്തകരും മാധ്യമ പ്രവത്തകരും  ശ്രമിക്കുന്നുണ്ട്. ആവശ്യമായ പരിഹാരങ്ങള്‍ അവര്‍ കാണുമെന്ന ആത്മവിശ്വാസവുമുണ്ട്.
 ഒരു നയതന്ത്ര സ്ഥാപനം എന്ന നിലയില്‍ എംബസിക്ക് പരിമിതികളുണ്ടായിരിക്കും. എങ്കിലും കഴിയുന്നതെല്ലാം ചെയ്യുക എന്നുള്ളത് പൌരനോടുള്ള രാഷ്ട്രത്തിന്റെ കടപ്പാടാണ്. ഏതു സാഹചര്യത്തെയും തങ്ങളുടെതാക്കി മാറ്റാൻ ശ്രമിക്കുന്ന ഇറ്റാലിയൻ, ഫിലിപ്പൈൻ നയതന്ത്രം നമ്മുടെ പൌരന്മാർക്കുവേണ്ടി നിർവഹിക്കുമ്പോൾ മാത്രമാണ് പൗരന് സുരക്ഷിതത്ത്വവും അഭിമാനവും തന്റെ രാജ്യത്തെ നിയമ നയതന്ത്ര കാര്യലയങ്ങളോട് തോന്നുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങ ഹെൽപ്പ് ലൈൻ അടക്കമുള്ള ആവശ്യമായ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിന് എംബസിക്കു കഴിയണം.
 ഇതിനിടയി ആശ്വാസമാകുന്ന ഒരു വാത്തയായിരുന്നു രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്‍കുന്നതിനുവേണ്ടി നിശ്ചിത സമയം അനുവദിയ്ക്കുന്നത്  സര്‍ക്കാറിന്‍റ പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ഷേഖ് ഫൈസല്‍  സബ വ്യക്തമാക്കിയത്.
 അത്തരം ഒരു നടപടിക്കു തുനിയുമ്പോൾ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ നിർത്തിവയ്ക്കുകയും അതിനു ശേഷം തുടരുന്നവർക്കെതിരെ നടപടി എടുക്കുന്ന സമീപനം ഉണ്ടാകണമെന്നും, ഉപാധികളില്ലാതെ വിസ മാറ്റം അനുവധിക്കണമെന്നും വിദേശ അംബാസി ഡർമാർക്ക് കുവൈത്തിനോട്‌ ആവശ്യപ്പെടാമായിരുന്നു.
 രാജ്യത്ത്  അവസാനമായി  പൊതുമാപ്പ് പ്രഖ്യാപിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള പൊതുമാപ്പ് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകൾ ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകൾ. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. നിലവില്‍ കുവൈത്തിൽ ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്‍റ രേഖകൾ. ഇരുപത്തി നാലായിരം പേരുമായി ബംഗ്ളാദേശും ഇരുപത്തി രണ്ടായിരം പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍.
രാജ്യത്തെ താമസ നിയമം ലംഘിക്കുന്നത് അമേരിക്കക്കാരായാലും പിടികൂടി നാടുകടത്തുന്നതിൽ ദാക്ഷിണ്യം കാണിക്കില്ലെന്നും നിയമ ലംഘകരുടെ കാര്യത്തില്‍ ഒരു രാജ്യക്കാരോടും വിവേചനമില്ലെന്നും നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. താമസ നിയമ ലംഘനം നടത്തുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയുമാണ് പിടികൂടുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. നിയമവിധേയമായ രേഖകളുള്ളവര്‍ ഇഖാമയും വാഹനമോടിക്കുന്നവര്‍ ഡ്രൈവിങ് ലൈസന്‍സും കരുതണമെന്നും ഇഖാമ ലംഘകരുടെ കാര്യത്തില്‍ സ്പോണ്‍സര്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് ഷേഖ് ഫൈസല്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവരെ ഒളിപ്പിക്കുന്നതും അവരെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാത്തതും കുറ്റകരമാണെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂട്ടുനില്‍ക്കുന്ന സ്പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 പലപ്പോഴും ഇതുകൊണ്ടൊക്കെ തന്നെ പല പ്രമുഖ കമ്പനികളും  തങ്ങളുടെ ഫയൽ കരിമ്പട്ടികയിൽ നിന്നും മാറ്റിയെടുക്കുവാൻ നെട്ടോട്ടമോടുന്നതും പതിവാണ്.പൊലീസ് കസ്റ്റഡിയിലും സി.ഐ.ഡി ഡിറ്റന്‍ഷന്‍ സെന്‍ററിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് അംബാസിഡര്‍ പറയുമ്പോഴും വാസ്തവങ്ങളും അവാസ്തങ്ങളുമായ ഊഹാപോഹങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്ന് ഇന്ത്യന്‍ അംബാസിഡർ    ശ്രീ സതീഷ്‌ സി. മേത്ത പറഞ്ഞതും, സമീപകാല സംഭവങ്ങളും ഇവിടത്തെ ചില സംഘടന പ്രതിനിധികളും അംബാസിഡറും തമ്മിൽ അനാരോഗ്യകരമായ അകൽച്ച ഉണ്ടാക്കിയിട്ടുണ്ട്. അത് പരിഹരിച്ചുകൊണ്ട് സംഘടന പ്രതിനിധികളുമായി കൂടി ചേർന്ന് ഇത്തരം അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുവാൻ ശ്രമിക്കുകയാണ് വേണ്ടത്.
 കുവൈത്തില്‍ വ്യാപകമായി നടക്കുന്ന റെയ്ഡ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ ചുരുങ്ങിയത് ആറു മാസത്തെ ഇളവ് അനുവദിക്കുക, പിടികൂടിയവരുടെയും നാടുകടത്താനായി ഡീപോര്‍ട്ടേഷന്‍ സെന്‍ററുകളിലുള്ളവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുക, റെയ്ഡുകളുടെ ഭാഗമായി നടക്കുന്നുവെന്ന് പറയപ്പെടുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
 ഇടിവെട്ടേറ്റവനെ പമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ അനധികൃത താമസക്കാര്‍ക്കും ട്രാഫിക് നിയമ ലംഘകര്‍ക്കും എതിരെ കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ പ്രയാസപ്പെടുന്ന വിദേശികളിൽ നിന്നും പിടിച്ചുപറിയും കവര്‍ച്ചയും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. പണ്ടേ പതിവായ ഇത്തരം തട്ടിപ്പുകള്‍ ഇപ്പോൾ പരിശോധനയുടെ മറവിലും വ്യാപകമായതോടെ മലയാളികളടക്കമുള്ള വിദേശികൾ കൂടുതൽ വിഷമത്തിലുമായിരിക്കുകയാണ്. പരിശോധനക്കെത്തുന്നവര്‍ പലപ്പോഴും സിവില്‍ വേഷത്തിലാണെന്നതിനാലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കാറില്ലെന്നതിനാലും യഥാര്‍ഥ പോലീസാണോ അതോ കള്ളനാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉള്ളത് എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു, ഇപ്പോൾ സിവിൽ വസ്ത്രത്തിൽ വരുന്ന ഉദ്യോഗസ്ഥർ അവരുടെ തിരിച്ചറിയൽ കാര്‍ഡ് കഴുത്തിൽ അണിഞ്ഞാണ് വരുന്നത്, അതുകൊണ്ട് തന്നെ ആളുകളുടെ ഭയപ്പാട് വളരെ കുറഞ്ഞിട്ടുണ്ട്.
camtrfc
 ഓരോ വാഹനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന ക്യാമറകണ്ണുക നിരത്തുക തോറും സ്ഥാപിച്ചിട്ടുണ്ട്.നിരീക്ഷണത്തിനായി ഉറങ്ങാതെ ജാഗരൂകരായി ഉദ്യോഗസ്ഥരും.വഴിയിൽ അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ തടഞ്ഞു നിർത്തി പരിശോധിക്കുവാനുള്ള നിർദ്ദേശം മോണിട്ടരിംഗ് വിഭാഗത്തിൽ നിന്നും ലഭിക്കുന്നതിനെ തുടർന്ന് പട്രോൾ വിഭാഗം അലർറ്റാകുന്നു.
 സ്വകാര്യ വാഹനങ്ങളില്‍ കൂടുത യാത്രക്കാരെ കയറ്റുന്നത് കുവൈത്തിലെ ഗതാഗത തിരക്ക് കുറയുമെന്നതുകൊണ്ട് കൂടുത പേരെ കയറ്റി പോകുന്നതാണ് തനിക്കിഷ്ടമെന്നും എന്നാ നിരക്ക് വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്നും ഇത്തരക്കാരെ കണ്ടെത്തുവാനുള്ള മികച്ച സംവിധാനം കുവൈത്ത്  സ്വയത്തമാക്കിയിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി പറയുന്നത്.
 ഈ പ്രസ്താവന ആഴ്ചകളായി നിലനിന്നിരുന്ന ആശങ്കകൾക്കും ഉദ്വേഗങ്ങൾക്കും അറുതിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭയപ്പെട്ട് നിർത്തിയിട്ടിരുന്ന വാഹങ്ങൾ നിരത്തിൽ ഓടിത്തുടങ്ങി. ഭയപ്പാടു നീങ്ങിയതിനാൽ റോഡുകളിൽ ചെറിയ തിരക്ക് ക്രമാതീതമായി വർദ്ധിക്കുവാൻ കാരണമാകുകയും യ്തിട്ടുണ്ട്. എന്നാൽ പഴയ നിലയിലുള്ള റേസിങ്ങും അപകടങ്ങളും കുറഞ്ഞിട്ടുമുണ്ട്.70,000 ട്രാഫിക് നിയമലങ്കനങ്ങളിൽ  43,000 റെഡ് സിഗ്നൽ മറികടന്നതും, തെറ്റായ പാതയിലൂടെ ഓടിച്ചതും,  മദ്യ ലഹരിയിൽ ഓടിച്ചതും അടക്കം ഗൗരവമേറിയ നിയമലങ്കനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്  മൊത്തം  24 million ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 2.6 million വിദേശികൾ വാഹനം ഓടിക്കുവാൻ ലൈസന്സുള്ളവരായുണ്ട്. 400 ദീനാർ ശമ്പളവും കുവൈത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ബിരുദധാരികളായ വിദേശികൾക്കാണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. അത് വീണ്ടും കൂടുതൽ കർശനമാക്കാനാണ് സാധ്യത.
trafic check
വിദേശികളുടെ പേരില്‍ നിലവില്‍ ആറ് മില്യന്‍ ദീനാര്‍ പിഴയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ദീനാറിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ എത്രയും പെട്ടന്ന് അടക്കണം അല്ലാത്തപക്ഷം അവരുടെ ഫയലുകള്‍ ട്രാഫിക് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്, അടക്കാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവുമായി ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പ് കേന്ദ്രങ്ങളിലോ സര്‍വീസ് സെന്‍ററുകളിലോ സര്‍ക്കാര്‍ മാളുകളിലോ എയര്‍പോര്‍ട്ടിലോ ആഭ്യന്തര വകുപ്പിന്‍റ വെബ്സൈറ്റ് വഴിയോ ട്രാഫിക് പിഴ അടയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതിനിടയിൽ രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണ്. നിരീക്ഷണ കാമറകള്‍ വഴി രണ്ടു ദശകത്തിനു താഴെ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും അറിയുന്നു. ട്രാഫിക് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാമെന്നും അറിയുന്നു.
 സ്പോണ്‍സര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടറി അഭയം നല്‍കുന്ന ഗാര്‍ഹിക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നാണ് അറിയുന്നത്.പഴയ സ്കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിച്ച ഷെല്‍ട്ടറില്‍ ആയിരത്തിനുതാഴെ പേരെ താമസിപ്പിക്കാനാവും. ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ റസ്റ്റോറന്‍റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്‍ട്ടറിലുണ്ടാവുമെന്നാണ് അറിയുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടവും. ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
 നിലവില്‍ തൊഴില്‍ വകുപ്പിന്‍റ കീഴില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്പോണ്‍സര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല.
സ്പോണ്‍സര്‍മാരുടെ വീടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്‍കുകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.
 രാജ്യത്തെ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ അധികൃതര്‍ വ്യാപകമാക്കിയതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളും കസ്റ്റഡി കേന്ദ്രങ്ങളും ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചതിനാല്‍ ഇവിടെ കഴിയുന്നവര്‍ കടുത്ത പ്രയാസങ്ങളനുഭവിക്കുന്നതായും, തിങ്ങിനിറഞ്ഞ ജയിലുകളില്‍ രോഗം വര്‍ധിക്കുന്നതായും പകര്‍ച്ചവ്യാധി പടരുന്നതായും ജയിലുകളിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ ഇതുമൂലം യാതന അനുഭവിക്കുന്നതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 പാതിരാത്രിയിൽ ഫ്ലാറ്റിലേക്ക് ഇരച്ചുകയറി, കൊടും കുറ്റവാളികളെന്ന പോലെ നിരപരാധികളെ കൈകാര്യംചെയ്യുന്ന രീതി മനുഷ്യത്വമുള്ള ആര്‍ക്കുംതന്നെ അംഗീകരിക്കാനാവില്ലസാമ്പത്തിക ലാഭം മാത്രം ഉന്നം വെച്ച് നടക്കുന്ന വിസാ കച്ചവടം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ പ്രതികരിക്കാന്‍ കഴിയാത്ത വിദേശി സമൂഹത്തിന് നേരെ മാത്രം നടക്കുന്ന പരിശോധനയുംതിരച്ചിലും ലക്ഷ്യത്തിലേക്കെത്തില്ലെന്ന് ഷെയ്ഖ ബീവി സൂചിപ്പിച്ചിരുന്നു.അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് റിക്രുട്ട് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ഷോപ്പുകളും , കമ്പനികളും തുടങ്ങുവാനുള്ള ലൈസന്‍സ് സമ്പാദിച്ച ശേഷം , ആയിരവും, രണ്ടായിരവും ദിനാറിന് വിസ വില്‍ക്കുന്ന സ്വദേശികളെയും , സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 പരിശോധനയുടെ മറവില്‍ തട്ടിപ്പുകളും , പിടിച്ചുപറികളും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഭ്യന്തര ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് താമസ രേഖകള്‍ ആവശ്യപ്പെടുകയും , ബലംപ്രയോഗിച്ച് കൈവശമുള്ള സമ്പാദ്യം മുഴവന്‍ കവര്‍ന്ന് കൊണ്ട് പോകുന്ന സംഘങ്ങളെ കുറിച്ച് ഉടന്‍ തന്നെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഷെയ്ഖ ബീവി വ്യക്തമാക്കി. സിവില്‍ വേഷത്തില്‍ പരിശോധനക്കെത്തുന്നവരോട്, അവരുടെ തിരച്ചറിയല്‍ കാര്‍ഡ്‌ ചോദിക്കുവാന്‍ തീര്‍ച്ചയായും ഓരോ പൌരനും, വിദേശികള്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും മോശമായ പെരുമാറ്റങ്ങളോ , അനുഭവങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം മുതിര്‍ന്ന ആഭ്യന്തര ഉദ്യോഗസ്ഥന്മാരെ അറിയിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതുപോലെ വിദേശികൾക്കായി കുവൈറ്റിന്റെ നാനാഭാഗത്തുനിന്നും സ്വരങ്ങളുയരുന്നുണ്ട്.
ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്ന തൊഴില്‍ നിയമത്തിന്റെ പണിപ്പുരയിലാണ് കുവൈത്ത്,  പ്രതിച്ഛായക്ക് ഭംഗം  സൃഷ്ടിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് ഭാരിച്ച ചുമതലയാണ്. സ്പോണ്‍സര്‍മാരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനും , അഭയം നല്‍കുന്നതിനുമുള്ള വ്യത്യസ്തങ്ങളായ വിവധ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു നേരത്തെ അന്നതിന് പോലും തികയാത്ത മാസ വേതനം പറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ തെറ്റിലേക്കും , അരാജകത്വത്തിലേക്കും പോകുന്നുവെങ്കില്‍ അതിന്റെ ഭാഗിക ഉത്തരവാദിത്വം കുവൈത്ത് സര്‍ക്കാരിനുമുണ്ടന്നും  ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പീഡനങ്ങളെ കുറിച്ചും, ആക്ഷേപങ്ങളെ കുറിച്ചും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തല കുനിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം ഒരവസ്ഥക്ക് എത്രയുംവേഗം മാറ്റമുണ്ടാക്കുമെന്നും,  ഷെയ്ഖ പറഞ്ഞു.
കുവൈത്തിലെ  ജയിലുകളിലെ അവസ്ഥ ശോചനീയമായന്ന് സമ്മതിച്ച ഷെയ്ഖ, എത്രയും പെട്ടന്നുതന്നെ സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തുമെന്ന് വെളിപ്പെടുത്തി. വിദേശികള്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലങ്ങളിലെ ജയിലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള സൌകര്യമില്ലന്ന് നേരിട്ട് ബോധ്യമായ കാര്യമാണ്. ഇടുങ്ങിയ ചെറിയ റൂമുകളില്‍ തലങ്ങും , വിലങ്ങുമായാണ് ആളുകളെ കുത്തിനിറച്ചിരിക്കുന്നത്. ഒന്ന് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കുന്ന നിരവധി പേരെ ജയിലുകളില്‍ കണ്ടിട്ടുണ്ട്..ജനബാഹുല്യമാണ് ജയിലുകളിലെ പ്രധാന പ്രശ്നം . സെല്ലുകളില്‍ ഉള്‍കൊള്ളാനാവാത്ത രീതിയില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുകയാണ് ..തീര്‍ച്ചയായും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ല.. അന്താരാഷ്‌ട്ര മനുഷ്യാവകാശ സമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജയിലുകള്‍ നവീകരിക്കുവാന്‍ ജയില്‍ അധികൃതരെ സമീപിക്കുമെന്ന് ഷെയ്ഖ ബീവി  അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
മനുഷ്യക്കച്ചവടത്തിന്‍റ കാര്യത്തില്‍ കുവൈത്ത് കരിമ്പട്ടികയിലാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, അല്‍ജീരിയ, കുവൈത്ത്, സുഡാന്‍, ലിബിയ, യമന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിലുള്ള അറബ് രാജ്യങ്ങള്‍.കുവൈത്തില്‍ മാസത്തില്‍ 450 മുതല്‍ 600 വരെ വീട്ടുവേലക്കാര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്നു, ഇത്തരം സ്പോണ്‍സര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നില്ല, മനുഷ്യക്കച്ചവടം തടയുന്നതിനുള്ള നിമയങ്ങള്‍ ശക്തമായി നടപ്പാക്കുന്നില്ല, സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന വീട്ടുവേലക്കാര്‍ അനാശാസ്യ കേന്ദ്രങ്ങളിലും മറ്റും ചെന്നെത്തുന്നത് കുടുതല്‍ അപകടങ്ങളുണ്ടാക്കുന്നു തുടങ്ങിയവയാണ് കുവൈത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിലുള്ള കുറ്റപ്പെടുത്തലുകള്‍. വിദേശികളുടെ പാസ്പോര്‍ട്ട് കമ്പനികളോ വ്യക്തികളോ കൈവശം വെക്കുന്നത് കുവൈത്തില്‍ നിയമം മൂലം അനുവദിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം തൊഴിലാളികളുടെയും പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 രാജ്യത്ത് പല സമയങ്ങളിലായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപയോഗിച്ച് സ്വന്തം രാഷ്ട്രങ്ങളിലേക്ക് പോകുവാന്‍ അനധികൃത താമസക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള തിരച്ചലിന് കാരണമെന്നും  എങ്കിലും അത്തരക്കാര്‍ക്ക് മാന്യമായി രാജ്യംവിട്ടു പോകുവാനുള്ള സൗകര്യം ഒരുക്കുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഷെയ്ഖ അറിയിച്ചു. വരുന്ന റമദാനോട് കൂടി ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് കരുതന്നതായും ഷെയ്ഖ കൂട്ടിച്ചേര്‍ത്തു.
 ഇതു തന്നെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി ഇവിടത്തെ പത്രങ്ങളും റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുന്നതും,  റെയ്ഡുകളില്‍ പിടികൂടുന്നവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലേക്ക് കൊണ്ടുപോയി നാടുകടത്തേണ്ടവരെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍, റെയ്ഡുകള്‍ വ്യാപകമായതോടെ ഇവിടങ്ങളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിലേറെ ആളുകളാണുള്ളതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാടുകടത്താന്‍ വിധിക്കപ്പെട്ടവരില്‍ മിക്കവരുടെയും യാത്രാ രേഖകള്‍ ശരിയാവാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ യാത്ര നീളുന്നതിനിടെ തന്നെ പുതിയ സംഘങ്ങള്‍ കേന്ദ്രത്തിലേക്ക് എത്തുകയാണ്. അതോടൊപ്പം മദ്ധ്യവേനലവധി തുടങ്ങിയതിനാല്‍ തിരക്കേറിയ വിമാന സര്‍വീസുകളില്‍ ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ളതിനാല്‍ യാത്രാരേഖകള്‍ ഉള്ളവരുടെ യാത്ര തന്നെ നീളുന്ന അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനായി വിമാനക്കമ്പനികളുമായി കരാറിലെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, റെയ്ഡുകളില്‍ പിടിയിലാവുന്നവരുടെ ബാഹുല്യം മൂലം നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ 800 പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ഷെല്‍ട്ടര്‍ സജ്ജീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയേകി രാജ്യാന്തര വിപണിയില്‍ രൂപ വന്‍ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് അതൊരു വാർത്തയെ ആകുന്നില്ല അത്രയ്ക്കും അവർ ആശങ്കകളിലും വേവലാതിയിലുമാണ്.
 പൊതുനിരത്തിൽ പാലിക്കേണ്ട മര്യാദകൾ പാലിച്ചുകൊണ്ടുവേണം ദമ്പതികളായാൽ പോലും സഞ്ചരിക്കുവാൻ, അല്ലാത്തവരെ അസ്വാഭാവികത തോന്നിയാൽ കസ്റ്റഡിയിൽ എടുക്കുവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ ഭാര്യാ ഭർത്താക്കന്മാരാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും അത്തരക്കാരെ ശാസിച്ചു വിടാറാണ് പതിവ്.
 സൂപ്പർ ഹൈപ്പെർ മാർക്കെറ്റുകളിലും മാളുകളിലും ഷോപ്പിംഗ്‌ കഴിഞ്ഞ് യഥേഷ്ടം  വീടുകളിലേക്ക് തിരിച്ചു പോകുവാനുള്ള യാത്രാസൗകര്യം ഇല്ലാതെ ഇപ്പോൾ വിദേശികൾ വിഷമിക്കുകയാണ്,  അനധികൃത ടാക്സി വേട്ട മൂലം ആവശ്യത്തിന്  ടാക്സികളുടെ കുറവ് മിക്കവാറും അനുഭവപ്പെടുന്നുണ്ട്, മീറ്ററില്ലാത്തതും നിരക്ക് എകീകരണമില്ലാത്തതുകൊണ്ടും ടാക്സിക്കാർ  പറയുന്ന നിരക്ക് നൽകുവാൻ യാത്രക്കാർ നിർബന്ധിക്കപ്പെടുകയാണ് . ഇതിനിടയിൽ  പ്രവാസികളുടെ ആശങ്കകള്‍ അമീറിനെ അറിയിക്കുമെന്ന് ഷെയ്ഖ ബീവിയുടെ പ്രസ്താവന വിദേശികൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്‌…., ഗതാഗത നിയമലംഘകര്‍ക്കെതിരെയും അനധികൃത താമസകാര്‍ക്കെതിരെയും നടക്കുന്ന പരിശോധനയില്‍ വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ ഷെയ്ഖ ബീവി ഉത്കണ്ട പ്രകടിപ്പിച്ചിരുന്നു. ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കുവൈത്ത്  സമൂഹത്തിന് അന്താരാഷ്ട്രാ വേദികളില്‍ നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമീറിനോട്‌ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
 സ്വന്തമായി വാഹനം ഉള്ളവർപോലും  ഭയം കാരണം വാഹനങ്ങൾ നിർത്തിയിട്ട് മറ്റുവഴികൾ തേടുകയാണ്. കടുത്ത ചൂടിൽ കുത്തിനിറച്ചു പോകുന്ന ബസ്സുകൾ മാത്രമാണ് സാധാരണക്കാരുടെ അഭയം. കാര്യക്ഷമത പരിശോധനയിൽ പെട്ട് പോകുമോ എന്നും ലൈസൻസ് പിടിച്ചെടുക്കുമോ എന്നും പേടിച്ച്കൊണ്ട്‌ മിക്കവാറും ആളുകൾ പുരത്തുപോക്ക് ഒഴിവാക്കിയിരിക്കുകയാണ്.ഇതൊക്കെകൊണ്ട് തന്നെ കുവൈത്തിൽ ഇപ്പോൾ ഗതാഗത കുരുക്ക് പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്.
phone
 ഇന്റര്നെറ്റ് കാളുകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ടത് ടെലഫോണ്‍ ദാമ്പത്യം അനുഭവിച്ചിരുന്ന ബഹുഭൂരിഭാഗം ബാച്ചിലർ  ജീവിതം നയിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ മാനസിക രതിക്ക് നേരെയുള്ള ഇടിമിന്നലായിരുന്നു.ഇരുനൂറു  മീറ്ററിനുള്ളിൽ നടക്കുന്ന നെറ്റ് കാളുകൾ മോണിറ്റർ ചെയ്യുവാൻ കഴിയുന്ന ആധുനിക ഉപകരണങ്ങൾ വഴി നൂറു കണക്കിന് ആളുകളാണ് ഇതിനകം പിടിക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുകയാണ് പതിവ്.
ഇപ്പോൾ വൈബറും,വാട്ട്‌സ് അപ്പും പോലുള്ള നെറ്റ് ഫോണ്‍ പ്രോഗ്രാം എല്ലാം ഡിലീറ്റ് ചെയ്തുകൊണ്ടാണ് വിലകൂടിയ സാംസങ്ങ്,ഐ ഫോണ്‍ അടക്കമുള്ള സെൽ ഫോണുകൾ ആളുകൾ കൊണ്ട് നടക്കുന്നത്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ കാൾ ചാര്ജ് കൂടുതലാണ്. ഇത് സാധരണക്കാരന്റെ വരുമാനവുമായി ഒത്തു ചെരാത്തതിന്റെ പേരിലാണ് മാനസിക അനുഭൂതിയുടെ ലഹരി പകരുന്ന നെറ്റ് ഫോണ്‍ വിളിയിലേക്ക് അവരെ നയിക്കുന്നത്. പെട്രോൾ പണം കുമിഞ്ഞു കൂടുന്ന ഗൾഫ്‌ നാടുകൾ സാധാരണക്കാരന്റെ വർഷങ്ങൾ നീളുന്ന ദാമ്പത്യ ജീവിതമില്ലായ്മയുടെ പരിഹാരമായ അസാന്മാർഗിക വഴികളിലേക്ക് അവരെ നയിക്കാതെ സ്വരങ്ങൾകൊണ്ടുള്ള രതിയുടെ അനന്തമായ ശാന്തി സ്രോതസായി മാറുന്ന  നെറ്റ് ഫോണ്‍ വിളിക്കുനെരെയുള്ള ഈ ഇരുട്ടടി വേണ്ടെന്നു വെയ്ക്കെണ്ടാതാണ്.
 ഇവിടെ താമസിക്കുന്ന കുട്ടികൾ പ്രായത്തിൽ കൂടുതൽ ശരീര വളർച്ച നേടുന്നവരാണ്. അവർ വെളിയിൽ  കളിക്കാനൊ ഖുറാൻ, ബൈബിൾ, അവധിക്കാല ക്ലാസുകൾക്ക്  പോകുമ്പോൾ മുതിര്ന്നവരാണെന്നു ധരിച്ചു അവരെ പോലീസ് പിടികൂടുന്നുണ്ട്. പക്വതയില്ലാത്ത പ്രായമായതുകൊണ്ടും കളിക്കിടയിലും മറ്റും നഷടപ്പെടുമോ എന്ന് ഭയന്നും കുട്ടികളുടെ സിവിൽ ID അടക്കമുള്ള ഡോകുമെന്റ്സ് രക്ഷിതാക്കൾ  സൂക്ഷിക്കുകയാണ് പതിവ്, അതുകൊണ്ട് തന്നെ  ഇങ്ങനെ കുട്ടികളെ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്തിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
 കാൽ നട യാത്ര വളരെ പരിമിതമായ കുവൈറ്റിൽ വാഹനമില്ലാത്ത വിദേശികൾക്ക് സുഹൃത്തുക്കളും അനധികൃത വാഹനങ്ങൾ ഓടിക്കുന്നവരുടെയും സേവനം ഒരു അനുഗ്രഹമായിരുന്നതും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ ആരും സുഹൃത്തുക്കളെ മാത്രമല്ല ബന്ധുക്കളെപ്പോലും  കയറ്റാൻ ഭയപ്പെടുന്നു.അംഗീകൃതമല്ലാത്ത ട്യുഷൻ സെന്ററുകൾ നൃത്ത സംഗീത ക്ലാസുകൾ അവധിക്കാല കോഴ്സുകൾ ഭാഷാപഠനം അതുപോലെ നഴ്സറികൾ, എല്ലാം പ്രതിസന്ധികളിൽ പ്പെട്ടിരിക്കയാണ്.
ഡിപ്പെന്റന്റ് വിസയിലും ഖാദിം വിസയിലും ശൂണ്‍ വിസയിലും വന്നിട്ടുള്ള പ്രാവിണ്യമുള്ളവർ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പലരും താൽക്കാലികമായി നിർത്തിവെച്ചു നാട്ടിൽ അവധി ചെലവഴിച്ചു ഒരു മാറ്റം ഉണ്ടായാൽ തിരിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് ഉള്ളത്. ഇത് മൂലം ബുദ്ധി മുട്ടിലായിരിക്കുന്നത് കുടുംബവുമായി താമസിക്കുന്നവരാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ഡേ കെയർ , ബേബി സിറ്റിംഗ്, നേഴ്സറി സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതിനാൽ ജോലിക്കാരായ മാതാപിതാക്കൾ കുട്ടികളെ നോക്കാൻ ആളില്ലാതെ നെട്ടോട്ടമോടുകയാണ്. സ്പോണ്‍സറിൽ നിന്നും ഒളിച്ചോടിയും അല്ലാതെയും ജോലി ചെയ്തുവന്ന ആയമാരുടെ സേവനമായിരുന്നു പല കുടുംബങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്‌. ഈ പ്രത്യേക സാഹചര്യത്തിൽ ജോലിക്ക് വരാത്തവരും ഒഴിവാക്കപ്പെട്ടവരുമായ ആയമാർ കഷ്ടത്തിലായിരിക്കുകയാണ്. ആയമാരില്ലാത്തതുമൂലം പലരും കുട്ടികളുമായിട്ടാണ് ഓഫിസിൽ എത്തുന്നത്.
സ്കൂൾ അവധിക്കാലമായതുകൊണ്ട് വീട്ടിൽ വേലക്കാർ  ഇല്ലാത്ത മാതാ പിതാക്കൾ വീട്ടമ്മയായി കഴിയുന്ന  സുഹൃത്തുക്കളെ  സമീപിക്കുകയാണ്, ബേബി സിറ്റിംഗ് ആണെന്ന് കരുതി പിടിക്കപ്പെടുമോ എന്ന് കരുതി ആരും ഏറ്റെടുക്കാൻ മുതിരുന്നുമില്ല. ഇത് മൂലം പല കുടുംബങ്ങളും കുവൈത്തിലെ ജീവിതം മതിയാക്കി നാട്ടിൽ പോകുവാൻ തയ്യാറെടുക്കുന്നുമുണ്ട്.
 ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, എത്യോപ്യ, ഘാന എന്നിവിടങ്ങളില്‍ നിന്നും കുവൈത്തിലെത്തിയ ഭുരിപക്ഷം പേരും ഗാര്‍ഹിക തൊഴിലാളികളാണെന്നും അവരില്‍ ഭൂരിപക്ഷവും സ്പോണ്‍സറുടെ അടുക്കല്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അമിതമായ ജോലി, വിശ്രമമില്ലായ്മ, ശമ്പളം നല്‍കാതിരിക്കല്‍, നാട്ടിലേക്കുള്ള യാത്രക്ക് തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നല്‍കാതിരിക്കല്‍ എന്നീ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ മിക്കവരുമെന്നും തൊഴില്‍ കരാറുകള്‍ സ്പോണ്‍സര്‍മാര്‍ തീരെ പാലിക്കുന്നില്ല എന്ന് മാത്രമല്ല അതിന് വിപരീതമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ കൂടുതൽ സുരക്ഷിതത്വവും മൂല്യവും ലഭിക്കുന്ന പുറം ജോലിക്കുവേണ്ടി അവർ സാഹസികരാകുകയാണ്.
 പ്രസവ ശുശ്രൂഷ കുട്ടികളെ പരിപാലിക്കൽ ഒക്കെയായി അറബി വീട്ടിൽ നിന്നും കിട്ടുന്നതിന്റെ നാലും അഞ്ചും ഇരട്ടി പുറത്തുനിന്നും ആയമാർ സമ്പാദിക്കുന്നുണ്ട്. അതിനും പുറമേ സ്വാതന്ത്ര്യവും മിക്കവാറും ചിലർ ചിന്നവീടുമായി കഴിയുന്നവരാണ്. താൽകാലിക ഭര്ത്താവിന്റെ സംരക്ഷണത്തിൽ ചിലവും വീടും കഴിയും ജോലി ചെയ്തു കിട്ടുന്നത് നാട്ടിലെ ഭർത്താവിനും കുട്ടികൾക്കുമായി എത്തിക്കാനും ഇവരിൽ പലര്ക്കും കഴിയുന്നുണ്ട്.
 കൂടുതൽ ശമ്പളം നല്കിയാലും നല്ല പരിചരണവും കുട്ടികളോട് ഇണങ്ങിയ ആയമാരും നഷ്ടപ്പെടരുതെന്നു കരുതി അവരെ സ്വന്തം വിസയിലേക്ക് മാറ്റുവാൻ പല വീട്ടുകാരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമം സ്വദേശ പരിഗണ അനുവദിക്കുന്നില്ല മറ്റ് രാജ്യക്കാരെ പരിചാരകരാക്കുവാൻ പലരും മടിക്കുന്നു. കാരണം ഭാഷയും സംസ്കാരവുമാണ്‌, അത് പോലെ നിലവിലുള്ള ശക്തമായ നിയമങ്ങളും ഏജൻസി വ്യവസ്ഥകളും ആ നൂലാ മാല പിടിച്ചെടുക്കാൻ ആരെയും അനുവദിക്കുന്നില്ല. ഏജൻസി വഴി വരുന്ന ആയമാർ മൂന്നുമാസം അടങ്ങി ഒതുങ്ങി കഴിയുകയും അതിനുശേഷം സ്പോണ്‍സറുമായി പിണങ്ങി ഓടിപ്പോകുകയും ചെയ്യുന്നത് ഗാർഹിക പീഡനമായി മാറുമെന്നും ഭയക്കുന്നു. വീടുമായും കുട്ടികളുമായും ഒത്തിണങ്ങി ബോയ്‌ ഫ്രെണ്ട് ഇല്ലാത്ത ഒരായയെ കിട്ടുക വളരെ കുറവാണ്. ജോലിയേക്കാൾ കൂടുതൽ സമയം സെൽ ഫോണിനെ പ്രണയിക്കുന്നവരാണത്രെ ആയമാർ.
കുട്ടികൾ ദീർഘനേരം  ആയമാരുമായി ഇടപഴകുന്നതുകൊണ്ട് ആയ സംസ്കാരത്തിന് അടിപ്പെട്ടുപോകുകയാണത്രേ, കുട്ടികളുടെ മോറൽ സൈഡും  മോശമാകുന്നുണ്ട്. പല കുട്ടികളും ലൈംഗിക  പീഡനങ്ങൾക്കും ഇരയാകുന്നുണ്ട്‌.. സ്വന്തം കൂട് വിട്ടു പറന്നകലുന്ന പറവകളെപ്പോലെ കുട്ടികൾ സ്വന്തം സംസ്കാരത്തിൽനിന്നും അകന്നു പോകുന്നു എന്നാ വേവലാതിയും ആയ സംസ്കാരം രക്ഷിതാക്കൾക്ക് നൽകുന്നുണ്ട്.ഇവിടെ ജനിക്കുന്ന പല കുട്ടികളും വളരെ വൈകി അതായത് 3 – 4 – 5 വയസ്സാകുമ്പോൾ മാത്രമാണ് സംസാരിച്ചു തുടങ്ങുന്നത്. അടഞ്ഞ ഫ്ലാറ്റിൽ സംവദിക്കാൻ ആരുമില്ലാതെ മൂകമായ അന്തരീക്ഷത്തിൽ കഴിഞ്ഞു കൂടുന്ന പൈതൽ ജോലി കഴിഞ്ഞു വൈകിയെത്തുന്ന മാതാപിതാക്കളുടെ അരുകിൽ ഉറങ്ങുവാൻ മാത്രമാണ് ശീലിപ്പിക്കപ്പെടുന്നത്.

Saturday 9 March 2013

നിര്‍ബന്ധം അവള്‍ക്കായിരുന്നു


അഷ്‌റഫ്‌ കാളത്തോട് (കവിത)

കൃത്യമായി ദിക്കിനനുസരിച്ച്‌ വേണം
ഗൃഹം വെക്കാന്‍.
മഹാദിക്കുകള്‍ മഹാകഷ്ടങ്ങള്‍ നീക്കുമെന്നും
ധാരാളം സൂര്യവെളിച്ചവും കാറ്റും
ഐശ്വര്യം പ്രധാനം ചെയ്യുമെന്നും
തെക്കുവടക്കും കിഴക്കും പടിഞ്ഞാറും
കോണ്‍ തിരിഞ്ഞുവരരുത്‌ വീടിനെന്നും
നിര്‍ബന്ധം അവള്‍ക്കായിരുന്നു.
"പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ഭൂമി
തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍
ഈ ഗമനത്തിനനുസൃതമായി
വീട്‌ വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും"
വാസ്തു ശാസ്ത്ര വിദ്യാര്‍ത്ഥിയായ
അവള്‍ ഓര്‍മിപ്പിച്ചു.
ഉത്തരായനം, ദക്ഷിണായനം
രണ്ടിലേതെങ്കിലും ആകണമെന്ന്
കുറ്റിയടിക്കാരന് നിര്‍ബന്ധം,
വിപരീത ദിശ, വിപരീതമായി
പിരിച്ചിരിക്കുമെന്നും
ഭയം ചിതറുന്ന താക്കീത്...
"ലാന്റെസ്കേപ്പ് എല്ലാം കൊണ്ടും
ഉത്തമമാണെന്ന് അവള്‍ക്കു ബോധ്യം
കിഴക്ക്‌ വശം താഴ്‌ന്ന്
വടക്കോട്ട്‌ ചെരിവും
വളരെ ഉത്തമമാണ്‌ എന്ന് അന്നേ
ബ്രോക്കര്‍ രാവുണ്ണി .
സപ്‌തര്‍ഷികള്‍ സുലഭമായി
വീട്ടിലേക്കു മിഴിതുറന്നു
കാവലായിക്കോളും
മാത്രമല്ല കിഴക്കോട്ടും
വടക്കോട്ടും നീരൊഴുക്കുണ്ട്,
പറഞ്ഞതനുസരിച്ച് പണിക്കാരന്‍
കോരിയ മണ്ണ്‌
വീണ്ടും അതേകുഴിയില്‍ നിക്ഷേപിച്ചു,
ഇനിയും ഒരു കുഴിമൂടാന്‍ മാത്രം
മണ്ണ്‌ ബാക്കി!
ഒന്നും നോക്കാനില്ലെന്നു കര്‍മ്മി,
പടിഞ്ഞാറ്‌ നിന്ന്‌
കിഴക്കോട്ടൊഴുകുന്ന
നദിയുടെ തെക്ക്‌ വശത്തായി
ഉത്തമമായ വീടിനു കുറ്റിയായി!
“ഗൃഹം നിര്‍മ്മിക്കുമ്പോള്‍
ഗൃഹത്തിനടിയില്‍ എല്ലുപെടാന്‍ പാടില്ല.
ശ്‌മശാനദോഷമുള്ള ഭൂമിയാണോ
എന്ന് പരിശോധിക്കണം”
അതുകേട്ട് ഒരു വേവലാതി.
സ്വതവേ ഭൂത പ്രേത പിശാചുക്കള്‍
സാധാരണയായി
ഉറക്കം കെടുത്താറുള്ളതുമാണ്,
അഥവ ഉണ്ടെങ്കില്‍ ഇനി ഖനനാദിശുദ്ധി,
അത്ഭുതശാന്തി, പുണ്യാഹം,
വാസ്‌തുബലി, നവധാന്യം വിതയ്‌ക്കല്‍
തുടങ്ങിയ പരിഹാരക്രിയകള്‍
നടത്തേണ്ടതുണ്ടെന്നും
പറഞ്ഞു നിര്‍ത്തിയപ്പോള്‍
അതുംകൂടി ആകട്ടെ എന്ന് ആത്മഗതം ,
ഒപ്പം ദേവാലയസാമീപ്യം
ഒരു വിനയാണെന്നും കവടി നിരത്തി
പരിഹാരം നിര്‍ദ്ദേശങ്ങള്‍ ഗണിക്കുന്നതിനിടെ
നെറ്റിയിലെ വിയര്‍പ്പുമണികള്‍
ധീക്ഷയിലേക്ക്....
തോളിലെ തോര്‍ത്തു
തലയിലേക്ക് നീളുകയും കണ്ഠനാളത്തില്‍
ഇടയ്ക്കൊരു ഇടവേളതീര്‍ത്തുകൊണ്ട് കൈ,
അത് ഒപ്പിയെടുക്കുകയും ചെയ്തു.
ദേവാലയ ദര്‍ശനത്തിനുനേരെ വരാതെ
ഗൃഹദര്‍ശനം ശ്രദ്ധിക്കേണ്ടതാണ്‌.
വെളിപാടുപോലെ കര്‍മ്മി
പറഞ്ഞുകൊണ്ടും,
അത് കേട്ടുകൊണ്ടും
ഒരു പകല്‍ തീരുകയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം
ഭിത്തിയിലെ ചിത്രങ്ങളും
പൂപ്പലുകളും വിള്ളലുകളും
ഘടികാരങ്ങള്‍ മിടിച്ചുകൊണ്ടു രാത്രികളും
പകലുകളും അനേകങ്ങളായി....
അകാലത്തില്‍ തോര്‍ന്ന മഴയുടെ
ഇഴകളില്‍ പെട്ട് കടന്നുവന്ന
മകളുടെ കമിതാവിന്റെ
പ്രേമാഭിമുഖ്യങ്ങള്‍ സമാഹരിച്ച മുറി
അതിസൂക്ഷ്മദര്‍ശിനിയില്‍ മിഴി നിറച്ചുവെച്ച്
കിനാവിന്റെ അടരുകളില്‍
ഭീമവര്‍ഷത്തിലെ കറുത്ത സന്ധ്യകളെ
നിറദീപങ്ങളില്ലാതെ മകള്‍ വരവേറ്റതും
കാമുകന്‍ യോദ്ധാവായി
അതിനെ അഭിമുഖീകരിച്ചതും ആകാശത്തില്‍ നിന്നും
ഉരുണ്ടിറങ്ങിയ ഇടിമിന്നലായി
ഹൃദയത്തില്‍ ആഞ്ഞു പതിച്ചതും
മൗനത്തിന്റെ കൂര്‍ത്ത നൊമ്പരവുമായി
സ്തംഭിച്ചു പോയ മുഖം...!
മഴ അതിന്‍റ പാട്ടിനു പോവുമെന്ന്
വെറുതെ ആശിച്ചു.
ഒരു നെടുവീര്‍പ്പില്‍ ശ്വാസംമുട്ടിക്കൊണ്ട്,
നിശ്ശബ്ദമായി വിങ്ങിക്കരഞ്ഞുകൊണ്ട്
മുറിഞ്ഞ സൂര്യനെപ്പോലെ
അഗ്നിപര്‍വതമായ മതില്‍ക്കെട്ടുകളില്ലാത്ത
യവ്വനത്തിന്റെ പിടയുന്ന നാണങ്ങളിലേക്ക്
കനത്തു കല്ലിച്ച രാത്രി…

Wednesday 20 February 2013

"അവള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമോ ആവോ...?"

അഷ്‌റഫ്‌ കാളത്തോട് (കവിത)




മഴ തുമ്പികളും പൂക്കളും സമാശ്വസിപ്പിക്കാതെ 
സമയം നീണ്ടു പോകുന്നതിലുള്ള 
അസ്വസ്ഥതയായിരുന്നു
അസഹ്യമായനേരം സൂര്യന്‍ ആകാശത്ത് ചിതറി
രശ്മികള്‍ തെറിച്ചു പോകുന്നതുപോലെ 
ചിന്ത തെറിച്ചു പോകുന്നതിനിടയ്ക്ക്
നക്ഷത്രങ്ങള്‍ വിളക്ക് കത്തിച്ചു
“ദീപം… ദീപം…” എന്ന്
നിശ്ശബ്ദം കണ്ണുകളില്‍ ഇരുട്ടുന്ന 
നേരത്തിന്റെ പിന്നിട്ട
ദൈര്‍ഘ്യത്തെ ബോധ്യപ്പെടുത്തി
ഇലഞ്ഞിമരത്തില്‍ ചേക്കേറിയ
പക്ഷിപറ്റങ്ങള്‍
ഏകാന്തതയെ തെറിപ്പിച്ചു.
വെട്ടുവഴിയുടെ ഏതോ കോണിലോ, 
മധ്യത്തിലോ ഇപ്പോള്‍ എത്തിക്കാണുമോ ആവോ....
അവിടെ പതുങ്ങിയിരിക്കുന്ന
അസ്രായില്‍ (യമന്‍)
പതിയെ അല്ലെങ്കില്‍ പെട്ടെന്ന്
അല്ലെങ്കില്‍ വെറുത ഒരു സൗഹൃദം
സ്ഥാപിച്ചിട്ടുണ്ടാകുമോ ആവോ..?
കിഴുക്കാം തൂക്കായി നില്ക്കുന്ന മലകളും
കൊക്കകളും കൊണ്ട് സമ്പന്നമായ വഴിമധ്യത്തില്‍
മറ്റെന്തെങ്കിലും സംഭാവിച്ചിട്ടുണ്ടാകുമോ ആവോ..?
നീണ്ടു കൊലുന്നനെയുള്ള ഉടലില്‍
ഏതെങ്കിലും ഗരുഡ പരാക്രമം
നടന്നിട്ടുണ്ടാകുമോ ആവോ...?
തണുത്തു മരവിച്ച കാടിന്റെ

കാണാന്‍ കഴിയാത്ത വിദൂരതയില്‍ നിന്നും 
ഉയരുന്ന ശവപ്പുക
ഈ മട്ടിലൊരു കാഴ്ചയുടെ ദുര്‍ഗ്ഗതിയിലേക്ക്
സ്വാഗതം ചെയ്യുമോ ആവോ....?
വേട്ട മൃഗത്തിന്റെ ഗര്‍ജ്ജനംകൊണ്ട് 
തുറിച്ച കണ്ണുകളില്‍
രക്ഷയ്ക്ക് വേണ്ടിയുള്ള ദയനീയത 
കല്ലിച്ചുനില്ക്കുന്നുണ്ടാകുമോ ആവോ...?
കൂറ്റന്‍ രതിമേഘങ്ങളുടെ സംഹാരാത്മക
രതി-ക്രീ-ഡയ്ക്ക് തൊട്ടുമുമ്പ് 
മേഞ്ഞ തണുത്തു മരവിച്ച ലാന്ഡ്സ്കേപ്.
ആ പുല്മേ-ട്ടില്‍  നിന്ന്
 "അരുത് കാട്ടാളാ....!!!!"
എന്ന ഒരു ധ്വനിയിലേക്ക്
കാട് പ്രകമ്പനം കൊണ്ടിട്ടുണ്ടാകുമോ ആവോ..?
ഇണയെ പിരിഞ്ഞൊരു ക്രൗഞ്ചപ്പക്ഷി
നിണനിളയായി ഒഴുകിയിട്ടുണ്ടാകുമോ ആവോ....?
ഇഴപൊട്ടി വീണ മഴത്തുള്ളിയില്‍ 
ആ രക്തപ്പാടുകള്‍
ഉണ്ടാക്കിയേക്കാവുന്ന 
ഒരു തൊണ്ടി പോലും
അവശേഷിപ്പിക്കാതെ 
കഴുകപ്പെട്ടിട്ടുണ്ടാകുമോ ആവോ...?
കാട്ടാളന്റെ പിടിയില്‍ 
പകച്ചൊന്നു നോക്കിയശേഷം
ചോരയില്‍ കുതിര്‍ന്ന 
പ്രാണരക്ഷാപ്രയോകങ്ങള്‍ വിലപോകാതെ
സ്ഥലജലവിഭ്രമത്തില്‍ പെട്ട് 
ഉഴറിയിട്ടുണ്ടാകുമോ ആവോ...?
എങ്ങോട്ട് എന്ന് അറിയാതെ 
വന്യമൃഗ കൊലനിലങ്ങളില്നിന്ന്
ക്രൗഞ്ച പക്ഷി ചോരക്കൈ തുടച്ചുകൊണ്ട്
ഓരോ കാല്‍ വെപ്പിലും 
ശ്രദ്ധിച്ചു നീങ്ങുന്നതിനിടയ്ക്കു
പിന്നെ എന്താണ് സംഭവിച്ചിട്ടുണ്ടാകുക..?
വന്ന വഴിയേ തിരിച്ചുപോവാന്‍
പിന്തിരിഞ്ഞോടിയപ്പോള്‍ കരിമ്പാറക്കെട്ടുകളില്‍
പതിക്കുന്നതിനിടയ്ക്കു ഉയ
ര്‍ന്ന രോദനം 
നാല് ദിക്കും ചെന്നലച്ചു 
തകര്‍ന്നിട്ടുണ്ടാകുമോ ആവോ...?
അതു പകര്‍ത്തിയ സ്നാപ്പിന്റെ പകര്‍പ്പ് 
നൂലുകളില്‍ കോര്‍ത്ത് ‌ അധമനെ കായം തേച്ചു 
പൊരിക്കാനായി നരകത്തിലെ തീ കുണ്ടിലെയ്ക്ക് 
ആഴ്ത്തപ്പെടുന്ന നിമിഷം കിനാവുകണ്ട്‌ അവള്‍
നിതാന്ത ഉറക്കത്തിലേയ്ക്കു 
ആഴ്ത്തപ്പെട്ടിരിക്കുമോ ആവോ...?


Monday 4 February 2013

എതിര്‍പ്പുകളില്‍ എരിഞ്ഞു തീരാതെ വിശ്വരൂപം


അഷ്‌റഫ്‌ കാളത്തോട് - (ലേഖനം) 

വിഷ്കാരത്തിന്റെ പേരിലുള്ള നീതികരിക്കാന്‍ ആവാത്ത ചലച്ചിത്ര നിര്‍മ്മിതിയെ അതിന്റെ മുതലാളി നീതികരിക്കുന്നതിലെ അവാസ്തവമാണ് ഇവിടെ ചില ദിവസങ്ങളായി ഉടലെടുത്തതും താല്‍ക്കാലികമായി ആ തീ അണഞ്ഞതായി കരുതുന്നതും.  കമലഹാസ്സന്റെ ഉടമസ്ഥതയിലുള്ള വിശ്വരൂപം പ്രേക്ഷക വഞ്ചനയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നത്‌ അതില്‍ നീതികരിക്കാന്‍ ആവാത്ത പലതും ഉണ്ടായിരുന്നു എന്നും അത് വെട്ടിമാറ്റി വൈകാതെ ബാക്കി ഭാഗം തമിഴുനാട്ടില്‍ മാത്രം കാണിക്കാമെന്നും കമലഹാസ്സന്‍ പറഞ്ഞപ്പോഴാണ്അതുവരെ ആ സിനിമ ആരെയും വേദനിപ്പിക്കാത്ത നല്ലൊരു  സിനിമയായിരിക്കുമെന്നും മുസ്ലിം തീവ്രവാദികള്‍ കമലഹാസ്സനെ വെട്ടയാടുകയായിരിക്കും എന്നും മറ്റുള്ളവരെ പോലെ ഞാനും വിശ്വസിച്ചിരുന്നത് എന്നാല്‍ കമലഹാസ്സന്‍ കത്രികയെടുത്ത് സ്വന്തം കുഞ്ഞിന്റെ നെഞ്ചു കീറാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ആ നെഞ്ചിനുള്ളില്‍ ഒരു അഗ്നികുണ്ഡം എരിയുന്നുണ്ടെന്ന്.

ഭീകരപ്രവര്‍ത്തനത്തിനു മുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്യുകയും തക്ബീര്‍ വിളിക്കുകയും ചെയ്യുന്ന രംഗങ്ങളും മുല്ലാ ഉമര്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞതായി സൂചിപ്പിക്കുന്ന രംഗവും ഒഴിവാക്കുന്നവയില്‍പ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ മാത്രമാണു സിനിമ എഡിറ്റ് ചെയ്തു പ്രദര്‍ശിപ്പിക്കുകയെന്നു കമലഹാസന്‍ പറയുമ്പോള്‍ എതിര്‍ക്കപ്പെടാത്ത തമിഴേതര നാടുകളിലെ ജനങ്ങളുടെ വികാരങ്ങളെ വിലയ്ക്കെടുക്കാന്‍ തയ്യാറല്ലന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടത്യഥാര്‍ത്തത്തില്‍ ഈ ഇരട്ടത്താപ്പ് തന്നെയല്ലേ ഇനിയും പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതകള്‍ക്കുള്ള വഴിമരുന്നാകുവാന്‍ സാധ്യതയുള്ളതും. 
ഇസ്ലാമിക ചിഹ്നങ്ങളെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന രംഗങ്ങള്‍ക്കെതിരേ മുസ്ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നു തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവാദമായ വിശ്വരൂപം സിനിമയിലെ ആറു രംഗങ്ങള്‍ നീക്കംചെയ്യാമെന്നും സിനിമയുടെ തുടക്കത്തില്‍, കഥ തികച്ചും ഭാവനാസൃഷ്ടിയാണെന്നു കൂട്ടിച്ചേര്‍ക്കാമെന്നും സംവിധായകനും നിര്‍മാതാവുമായ കമലഹാസന്‍ സമ്മതിച്ചതിനെതുടര്‍ന്നു പ്രതിഷേധം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിക്കുമ്പോള്‍, ഈ എതിര്‍പ്പ് തമിഴ് മുസ്ലിങ്ങളുടെത് മാത്രമാക്കി ചുരുക്കി കളഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവിടത്തെ  മുസ്ലിം സംഘടനകള്‍ക്കുണ്ട്. 
ലോകംജീവിക്കാന്‍ ഏറ്റവും അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. വിനാശകാരികളായ മനുഷ്യര്‍ ഇവിടെ ഉണ്ടെന്നതല്ല പ്രശ്‌നം. മറിച്ച്അതിനെ പ്രതിരോധിക്കേണ്ട മനുഷ്യര്‍ നിഷ്‌ക്രിയരാണെന്നുള്ളതാണ്’ ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ പറഞ്ഞ ഈ കാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചില സംഭവങ്ങളാണ്. ലോകത്ത്  മുസ്ലിംകളും അമുസ്ലിംകളുമായ തീവ്രവാദികള്‍ ഉള്ളതല്ല പ്രശ്‌നം ഇരു വിഭാഗത്തോടൊപ്പമുളള മഹാഭൂരിപക്ഷത്തിന്റെ നിഷേധാത്മകമായ മൗനമാണ്പൊട്ടിത്തെറിക്കാത്ത അഗ്നിപര്‍വതമായി അത് നില്‍ക്കുന്നിടത്തോളം അപകടം മറ്റെന്താണ്ആരോഗ്യകരമായ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വേദികളിലൂടെ മതങ്ങളുടെ യഥാര്‍ത്ഥ പ്രതിച്ഛായയും സന്ദേശങ്ങളും ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടു വേണം തീവ്രവാദ നിലപാടുകളെ നേരിടാനും യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും.
എല്ലാ മതങ്ങളും മനുഷ്യനെ നന്നാക്കാനും മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കുവാനുമാണ് പരിശ്രമിക്കുന്നതും ആഹ്വാനം ചെയ്യുന്നതുംപക്ഷെ അതിനുവേണ്ടി അവര്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളും അവരുടേത് മാത്രമണ് ശരിയായ വഴിയെന്നു അടിച്ചേല്‍പ്പിക്കുന്ന സമീപനവുമാണ് പലപ്പോഴും സ്പര്‍ദ്ധയിലെയ്ക്ക് നയിക്കുന്നതും. 
സിനിമയെ  അനീതിയുടെ ജീവല്‍ പ്രശ്നമായി അവതരിപ്പിക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ എതിര്‍പ്പും അതുകൊണ്ട് മറ്റൊരു സമൂഹത്തിന്റെ ആഹ്ലാദവുമാണ് പരിണമിപ്പിക്കുന്നത്. അവതാരകന്റെ മനസ്സിലിരിപ്പ് വ്യക്തമാകുന്ന ഇരയുടെ മുറവിളി അവഗണിക്കാന്‍ എങ്ങനെ കഴിയും എന്നത് ഈ തീരുമാനത്തെ കനപ്പിക്കുന്നു.
ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായ ഉലകനായകന്‍ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിനു ുറമെഹിന്ദിമലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അഭിനയിച്ച് നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ 
കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം,  സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖിഇന്ത്യൻഅപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.
പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലുംനിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൻപേശിവംദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങൾ
അറബിക്പേരുമായുള്ള സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സൻ എന്ന പേരിലെ ഹാസ്സൻ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരിൽ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സൻ ഒരു സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു. കമലഹാസന്റെ പിതാവുംയാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ട്.
അക്കാലത്ത് ബ്രാഹ്മണരോട് ദേഷ്യം പുലർത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തിൽ നിന്നുംവെറുപ്പിൽ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് യാക്കൂബ് ആയിരുന്നുഎന്നാൽ പിന്നീട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സൻ ബന്ധം മാദ്ധ്യമങ്ങൾ ആഘോഷിച്ച ഒരു കഥമാത്രമാണെന്നുംതന്റെ പിതാവിന് അങ്ങിനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സൻ എന്നത് ഹാസ്യ എന്ന സംസ്കൃതപദത്തിൽ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സൻ വിശദീകരിക്കുന്നു
അനീതിഓരോ ഘട്ടത്തിലും ഒരു സാമൂഹ്യപ്രശ്നം ആകുന്നത്  അതിനെ തിരിച്ചു കടിക്കാന്‍ കടികൊണ്ടവര്‍ മുതിരുന്നതുകൊണ്ട് തന്നെയാണ്. അതിനെ  എങ്ങനെയാണ് എതിര്‍ക്കപ്പെടെണ്ടത്ചലച്ചിത്രം മനസ്സുകളെ സ്വാധീനിക്കുന്നതിന്റെ വേഗം മിന്നലിനേക്കാള്‍ ആകുന്നതുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നതിനെ തടഞ്ഞു കൊണ്ടുള്ള സമര ചിന്ത ദേഹോപദ്രവത്തെക്കാള്‍ മികച്ചതായി ഞാന്‍ കരുതുന്നു. 
റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാത്താനിക്ക് വേഴ്സെസ് (1988) അക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കി. റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം റഷ്ദി വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ റഷ്ദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ.
അതുപോലെ തന്നെ  ബംഗ്ലാദേശി എഴുത്തുകാരിയായ  തസ്ലീമ നസ്റിൻ 1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ ദ്വിഖാന്തിതോ’ എന്ന പുസ്തകം പ്രകാശിതമായതിനെ തുടര്‍ന്ന് കൊല്‍‌ക്കൊത്തയില്‍ കലാപാന്തരീക്ഷം ഉണ്ടായപ്പോഴാണ് 2007-ല്‍ ഇടതുസര്‍ക്കാര്‍ തസ്ലിമയെ നാടുകടത്തിയത്. ഇതുവരെ കൊല്‍‌ക്കൊത്തയിലേക്ക് തിരിച്ചുവരാന്‍ തസ്ലിമയ്ക്കായിട്ടില്ല. 
1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ ആദരിച്ച പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന എം.എഫ് ഹുസൈൻ ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം).

1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽപ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.
2010-ൽ ഖത്തർ ഹുസൈന് പൗരത്വം നൽകി. തന്മൂലം ഇന്ത്യൻ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചിരുന്നു. അവസാനകാലം പാരീസിലും ദുബൈലുമായി ജീവിച്ച ഹുസൈൻ 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ വച്ച് മരണമടഞ്ഞു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.
ഹുസൈന് ഖബറിടം ഭാരതത്തിൽ ഒരുക്കാമെന്ന സർക്കാറിന്റെ വാഗ്ദാനം ഹുസൈന്റെ മക്കൾ നിരാകരിക്കുകയും ലണ്ടനിൽ തന്നെ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. വർഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നൽകാതെ മരിച്ച ശേഷം ഭൗതികശരീരം കൊണ്ടുവരാൻ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞാണ് മക്കൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്. മേല്‍പറഞ്ഞവരെപ്പോലെയുള്ള ഒരു ജീവിതാനുഭവം അല്ല കമലഹാസ്സനുണ്ടായതും.

കമലഹാസ വിശ്വരൂപം വികാരങ്ങളെ വൃണപ്പെടുത്തി എന്ന് അദ്ദേഹത്തിനും ബോദ്ധ്യം വന്നു കഴിഞ്ഞ നിലയ്ക്ക് അത് തമിഴുനാടിനു പുറത്തു സംയമനം പാലിക്കുന്ന മുസ്ലിങ്ങളുടെ വികാരത്തെ കൂടി വൃണപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാക്കേണ്ടതാണ്.

ആര്‍ക്കും എന്തും എപ്പോഴും എങ്ങനെയും വിളിച്ചു പറയാം എന്ന നില അപകടകരമാണെന്ന് ഇന്ത്യയില്‍ വിശ്വരൂപം കാണിച്ചു തന്നു. ഈയിടെ ആയി ബോളിവുഡിലും മോളിവുഡിലും റിലീസ് ചെയ്ത ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്.
ഈയടുത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയഇന്റെര്‍നെറ്റിലൂടെ ലോകമാസകലം പ്രചരിച്ച, 'ഇന്നസന്‍സ് ഓഫ് മുസ്ലിംഎന്ന പ്രവാചക നിന്ദയുള്‍ക്കൊള്ളുന്ന സിനിമക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ഒപ്പം  കോപ്റ്റിക് ക്രിസ്ത്യാനികള്‍  തോള്‍ ചേര്‍ന്ന് പ്രവാചക നിന്ദയുടെ ഉല്‍പാദകര്‍ക്കും അതിന്റെ പ്രചാരകര്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിനാളമുയര്‍ത്തിയത് മറക്കാന്‍ കഴിയില്ല. പലപ്പോഴും ഇത്തരം നിന്ദകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന അമുസ്ലിം നിരതന്നെ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.
പ്രവാചക നിന്ദയും ഇസ്ലാമിക വിരോധവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ഇതിനെതിരെ ഒന്നും ചെയ്യാതെഒരു പ്രതികരണവുമില്ലാതെ നിഷ്‌ക്രിയരായിരിക്കുന്നതിലൂടെ പ്രതികരണ ശേഷിയില്ലാത്തവരാണെന്നും അതുകൊണ്ട് തന്നെ എന്തും വരച്ചും എഴുതിയും ആവിഷ്കരിച്ചും അവരെ മിണ്ടാപ്രാണികളുടെ കൂട്ടമായി ഇഷ്ടമുള്ളിടത്തേയ്ക്ക് തെളിക്കാമെന്നും ധരിക്കുന്നതുകൊണ്ടാണ് അമേരിക്കന്‍ ജൂത മനസ്സായി ഇസ്ലാമിനെ കണ്ണടച്ച് വിമര്‍ശിക്കുന്ന സൃഷ്ടികളുമായി ചിലര്‍ അളയില്‍നിന്നും തലപൊക്കുന്നതുംഅത് തന്നെയല്ലേ കമലിന്റെ ഈ നടപടിയിലും ഉള്ളത്?
മാപ്പ് നല്‍കിയും സ്‌നേഹം ചൊരിഞ്ഞും ശത്രുക്കളോട് പ്രത്യേകിച്ച് ഇസ്ലാമിനോട് തെറ്റായ നയം പുലര്‍ത്തിവരോട് പെരുമാറാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിനെയുംപ്രവാചകനെയും നിന്ദിക്കുന്ന സിനിമയില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായിഇസ്ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണെന്ന ആവിഷ്കാരങ്ങള്‍ പുതുതലമുറയിലെയ്ക്ക്  വിതയ്ക്കുവാനാണ് ഇസ്ലാമിസ്റ്റുകള്‍ ചെയ്യേണ്ടതും,  പ്രവര്‍ത്തിക്കേണ്ടതുംഇസ്ലാമിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്ന അമേരിക്കയിലും യൂറോപിയന്‍ നാടുകളിലുമാണ് ജനങ്ങള്‍ ഇസ്ലാമിനെ കൂടുതല്‍ പഠിക്കുന്നതും നെഞ്ചെറ്റുന്നതും.
ഒരിക്കല്‍ പ്രവാചകനായ മുഹമ്മദ്‌ പറഞ്ഞു അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും ‘മുതമ്മിമി’നെയാണ്. ഞാന്‍ മുഹമ്മദാണ്’ അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. പ്രവാചകന്റെ ബന്ധുവായ ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദും അത് പറിച്ചെടുത്ത വആഷിയും പിന്നീടു ഇസ്ലാം ആശ്ലേഷിച്ചതും ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ആക്രിഷ്ടരായിട്ടുതന്നെയാണ്. ‘ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍’ എന്ന്‌ ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നത് ഈ അവസരത്തില്‍ എടുത്തുദ്ധരിക്കുന്നത് അവസരോചിതമായതുകൊണ്ടുതന്നെയാണ്.
പലപ്പോഴും ഫേസ്ബുക്ക്ട്വിറ്റര്‍യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഏതൊരു മതത്തിനും എതിരായി നടത്തുന്ന വിലകുറഞ്ഞ കാമ്പൈന്‍ കണ്ടും കേട്ടും അനുഭവിച്ചും വികാരത്തിനടിമപ്പെടുകയും മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുന്നതും അതിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍വീഡിയോകള്‍സന്ദേശങ്ങള്‍ മില്യണ്‍ കണക്കിന് ആളുകളിലേക്കാണ് എത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് അതിന്റെ മൂല്യവും ഗുണവും എത്ര കുറവാണെങ്കിലും ശരി. വലിയ പ്രത്യാഘാതങ്ങളാണ് ചിലപ്പോള്‍ അത് സൃഷ്ടിക്കുക. 
വിശ്വാസങ്ങളെ കീറി മുറിച്ചതുകൊണ്ട് എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ഇതിനു നിമിത്തമാകുന്നവര്‍ ചിന്തിക്കാറില്ല. ഇത്തരം മനോഭാവവും മനോഘടനയുമുള്ള ആളുകള്‍ എക്കാലത്തുമുണ്ടാകുമെന്നാണ് ദൈവിക പ്രഖ്യാപനം ‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് വേദം നല്‍കപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. സംയമനമാണ് സര്‍വത്തിനും പ്രതിവിധിയെന്നു ഈ ഖുറാന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ കലാപം തീര്‍ക്കുക, മുസ്‌ലിം രാഷ്ട്രത്തിലെ ആഭ്യന്തര ഭദ്രത തകര്‍ക്കലും ലോകത്ത് കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംപ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കലുമാണ് സിനിമ സംവിധായകരുടെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെയും ലക്ഷ്യം അതിനാലാണ് അങ്ങേയറ്റം പ്രകോപനപരമായ അവഹേളനവുമായി അവര്‍ രംഗത്തെത്തിയത്. 
എന്നാല്‍ ക്രൈസ്തവരുടെ ഈ ഇഴകിച്ചേരലും ആസൂത്രിതവും ബോധപൂര്‍വവുമായ മുസ്‌ലിങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരുമയോടെ ഇരുകക്ഷികളും തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയതും ശത്രുക്കളുടെ കുതന്ത്രങ്ങളെ മുളയിലേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയുണ്ടായി. മാത്രമല്ലഅവര്‍ ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഇവ സൃഷ്ടിച്ചതും!

സിനിമ നിര്‍മിക്കുമ്പോള്‍ ബഹുസ്വരസമൂഹമെന്ന നിലയില്‍ മതവികാരത്തെയും വംശവികാരത്തെയും മാനിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണം, ജാതിമുന്‍വിധിയുംവര്‍ഗീയവിരോധവും ഉദ്ദീപിപ്പിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചയായി പല ചലച്ചിത്രങ്ങള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തെയും കൂട്ടക്കൊലകളെയും ന്യായീകരിക്കാന്‍ ഇന്ത്യന്‍ സിനിമയിലും ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബോളിവുഡിലും മോളിവുഡിലും ഈയിടെ പുറത്തുവന്ന ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും പതിവ് വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. 
ഇത്തരം സിനിമകള്‍ക്കെതിരായ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ക്കും അവകാശമുണ്ടന്നും പ്രതിഷേധങ്ങളെ അപകടകരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധങ്ങള്‍ തികച്ചും ജനാധിപത്യനിയമ മാര്‍ഗങ്ങളില്‍ക്കൂടി ഉള്ളതാവണം. 
എന്ന്  24 മുസ്ലിം സംഘടനകളടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്മെന്‍റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് പറഞ്ഞത് തികച്ചും ന്യായമാണ്.

വിപണിയിലെ കണക്കനുസരിച്ച് 95 കോടിയിലേറെ ചെലവിട്ട് നിര്‍മിച്ച ചിത്രം ഇതിനകം മുപ്പതു കോടിയിലേറെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തുടക്കത്തില്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റിലീസ് നിരോധവും പലേടത്തും ഷോ മുടങ്ങിയതുമാണ് നഷ്ടം കുമിയാന്‍ പ്രധാന കാരണം. വന്‍ തുക മുടക്കി ചിത്രം വിതരണത്തിനെടുത്തവരും ആശങ്കയിലാണ്.
''ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തിന് നിരോധനത്തിന്റെ മുദ്രവീണാല്‍ നഷ്ടം ഭീകരമാകും. പല തിയേറ്ററുകളും അഞ്ചു മുതല്‍ പത്തുവരെ ലക്ഷം നല്‍കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാനെടുക്കുന്നത്. ആദ്യ ആഴ്ചകളില്‍ വന്‍ ഇനീഷ്യല്‍ ലഭിച്ചില്ലെങ്കില്‍ ഇവരുടെ കാര്യം കഷ്ടമാകും. നഷ്ടം നികത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും''
കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മാറ്റിയ പല ചിത്രങ്ങളും വീണ്ടും പ്രദര്‍ശിപ്പിക്കാനെടുക്കേണ്ട സ്ഥിതിയിലാണ് തിയേറ്റര്‍ ഉടമകള്‍  ''മലേഷ്യയില്‍ നിരോധനം മൂലം ആദ്യദിനത്തെ പ്രദര്‍ശനത്തോടെ ചിത്രം പ്രദര്‍ശനം നിര്‍ത്തേണ്ട സ്ഥിതിയുണ്ടായി. ആദ്യദിനം വന്‍ തിരക്കായരുന്നു. പക്ഷേഉന്നതങ്ങളിലെ നിര്‍ദേശം മൂലം പ്രദര്‍ശനം തുടരാനാകാത്ത സ്ഥിതിയാണ്''. ബ്രിട്ടനില്‍ മാത്രമാണ് ചിത്രം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ആദ്യ മൂന്നുദിവസം കൊണ്ട് ഇവിടെ മാത്രം 57.13 ലക്ഷം കളക്ട് ചെയ്‌തെന്നാണ് കണക്ക്.
ഒരു സിനിമകൊണ്ട് ജീവിതകാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു നാടുവിടേണ്ടി വരുമോ എന്ന ആശങ്ക കമലില്‍ നിന്നും നീങ്ങിയിട്ടുണ്ടെങ്കിലും അത് മറ്റു സംസ്ഥാനങ്ങളിലെ അടങ്ങിയിരിക്കുന്നവരോട് എന്ത് മറുപടിയാണ് നല്‍കുന്നത് എന്ന ഒരു ചോദ്യചിഹ്നം ഇട്ടുകൊണ്ടാണ് എന്ന് തിരിച്ചറിയണം.

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...