Thursday 15 October 2015

മഹാത്മാ ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ


Image result for അനന്തമൂര്‍ത്തിയുടെയും മരണം
 

അഷ്‌റഫ്‌ കാളത്തോട്

മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്ഗ്രസ് ഒരുങ്ങുകയാണെന്ന ബിജെപി നേതാവ് ഉമാഭാരതിയുടെ റുഷ്ദി ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് ട്വിറ്റും ആ റുഷ്ദിക്ക് ഇന്ന് ഉമാഭാരതിയുടെ പാര്‍ട്ടിയോടുള്ള പുച്ഛം എന്താണെന്നും ഈയിടെ നമുക്ക് വ്യക്തമായിക്കഴിഞ്ഞു. ഹിന്ദു പ്രീണനത്തിനായി ഏതറ്റം വരെ പോകുമെന്നതിന്റെ തെളിവായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും  മോദിയുടെ മൌനമെന്നും, വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ രാജ്യത്ത് സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ബുക്കര്‍പ്രൈസ്‌ ജേതാവ് സല്‍മാന്‍ റുഷ്ദി അടക്കം ഒന്നിനുപിറകെ ഒന്നായി എത്രയോ പ്രതിഭാശാലികളായ എഴുത്തുകാര്‍ സ്വന്തമായ വിധത്തില്‍, പ്രതികരിക്കാന്‍ ഇപ്പോള്‍ ധൈര്യം കാണിക്കുന്നു.
 
Image result for അനന്തമൂര്‍ത്തിയുടെയും മരണം
ആഹ്വാനമോ  നിര്‍ദേശങ്ങളോ ഇല്ലാതെ   ആരില്‍ നിന്നും അതു ലഭിക്കാതെ അവരതിന് പ്രപ്തരായത് മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ വിജയമാണ്,  സ്വന്തം മനസ്സാക്ഷിയുടെ നിര്‍ദ്ദേശമാണ് അവര്‍ അനുസരിച്ചത്.. കയരൂരിവിട്ട കാളയെ പോലെ കാവിഭീകരത അഴിഞ്ഞാട്ടം നടത്തി നിസ്സഹായരാരായ ജനങ്ങളെ പോലീസിന്റെ മുന്നിലിട്ട് മാരകമായി പിച്ചിചീന്തുന്നതിന്റെ ഉത്തരവാദിത്വം  സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള അടവാണ് ഇപ്പോള്‍ മൗനം വിട്ടെണീറ്റ മോഡിയുടെ പ്രസ്താവന പ്രകടമാക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം നടത്തിയ കാക്ക പൂച്ച കളിയുടെ മറ്റൊരു പതിപ്പാണ്‌ ഇത്. അന്ന് നരസിംഹ റാവു ബാബറി  തച്ചു തകര്‍ത്തതിന്റെ ഉത്തരവാദിത്വം യു പി ഭരിച്ചവരില്‍ കെട്ടി വെയ്ക്കുന്നതു പോലെ ഇന്ന് മോടിജിയും ആ നില പാടിലൂടെ ഒരു ഞാണിന്മേല്‍ കളികളിച്ചു കൊണ്ട് സ്വര്‍ഗ്ഗമാകാന്‍ പോകുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ മാതൃക കാണിച്ചു തരുകയാണ്‌.  ഇതിനെതിരെ  സടകുടഞ്ഞു പൊട്ടിപ്പുറപ്പെട്ട എഴുത്തുകാരുടെ പ്രതിഷേധം, സാംസ്കാരികമന്ത്രി മുതല്‍ മുഴുവന്‍ ഫാഷിസ്റ്റ് കാവല്‍ക്കാരെയും പരിഭ്രാന്തമാക്കിയിരിക്കുന്നു.
 

ഭരണത്തിന്റെ സര്‍വ കടന്നാക്രമണ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്,  തീവ്രമായ വികാര ഭീകരതകള്‍ ഇളകിയാടുന്ന തമസ്സിലും, നിസ്സഹായരായ മനുഷ്യര്‍ക്ക് പ്രതിരോധം തീര്‍ക്കാനാവുമെന്ന്,  തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നെഹ്‌റുവിന്റെ സഹോദരി നയന്‍താര സെഗാള്‍ മുതല്‍ ഉദയ്പ്രകാശ് വരെയുള്ള നിരവധി പ്രതിഭാശാലികള്‍ പങ്കുവെച്ചത് ധീരമായ പ്രബുദ്ധതയാണ്. ഉള്ളിലുള്ളത് തുറന്നുപറയാന്‍ ഭയക്കേണ്ട കാലമാണെങ്കിലും നിശ്ശബ്ദനായിരിക്കാനില്ലെന്ന് ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. ചത്തു പോകുന്ന മൗനത്തിനുമുകളില്‍ പ്രതിഷേധ ജ്വാലകളുടെ  പൊരികള്‍ ചിതറി, അഗ്നിപര്‍വതമാകുകയാണ്. അതാണ്‌ തീക്ഷ്ണമായ കലുശിതമായ അന്തരീക്ഷത്തെ പ്രകാശമാനമാക്കുന്ന ഒരു പുലര്‍ച്ചയിലേക്ക് വഞ്ചി അടുപ്പിക്കുവാന്‍ മോഡിക്ക് പ്രേരണയായത്‌.
 
Image result for അനന്തമൂര്‍ത്തിയുടെയും മരണം
എഴുത്തില്‍ മാത്രമായി ഒതുങ്ങുന്നതല്ല ആവിഷ്കാരം ജീവിതത്തിന്റെ സകല ഘട്ടങ്ങളിലും അതു നിഴലു പോലെ പിന്തുടരണം  കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്ലാഖും ഇന്ത്യന്‍ മതെതരത്ത്വത്തെ കെട്ടി പുണര്‍ത്തുന്ന ഉദയ നക്ഷത്രങ്ങളാണ്. ഇരുട്ടിന്റെ മറയിലിരുന്നു ഫാഷിസ്റ്റ് കരുക്കളാല്‍ നീക്കം നടത്തിയ മൗലികമായും വേര്‍പെട്ടു നില്‍ക്കുന്ന ഇത്തരം കൊലകളെ  അപലപിക്കപ്പെടേണ്ടതാണ്. മഹാത്മ ഗാന്ധി വധിക്കപ്പെട്ടശേഷം കൊലയാളികളുംഅവരുടെ പ്രത്യയശാസ്ത്രങ്ങളും പ്രശംസിക്കപ്പെടുകയാണ്. ബാബരി മുതല്‍ ദാദ്രിവരെ കുതിച്ചോടുന്ന കാവി താന്തോന്നിത്തം  ചിക്കമംഗ്ലൂരിലും മംഗലാപുരത്തും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആണ് യു.ആര്‍.അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ചത്. മോദി ജയിച്ചാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞതിന്‍റെ പേരിലായിരുന്നു, അനന്തമൂര്‍ത്തി പീഡിപ്പിക്കപ്പെട്ടത്. ഫാഷിസ്റ്റ് കണക്കുപുസ്തകത്തില്‍ എഴുതപ്പെട്ട ഒരു പേരായിരുന്നു അനന്തമൂര്‍ത്തി എന്നുള്ളത് പുറത്തുചാടിയത്, കല്‍ബുര്‍ഗി വധം നടന്നുകഴിഞ്ഞപ്പോഴാണ്. സംഘ്പരിവാര്‍ ഫാഷിസത്തിന്‍റെ അഖിലലോക സംഘമായ വിശ്വഹിന്ദു പരിഷത്തിന്‍െറ സായുധസേന ബജ്റംഗ്ദള്‍ എന്ന സമാന്തര സൈന്യമാണ്, അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച നിന്ദ്യമായ നിലപാട് ആവര്‍ത്തിക്കുംവിധം, കല്‍ബുര്‍ഗിവധവും ആഘോഷിച്ചത്. ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന അനന്തമൂര്‍ത്തിയെയും നരേന്ദ്ര ദാബോല്‍കറെയും ഗോവിന്ദ് പന്‍സാരെയെയും അപകീര്‍ത്തിപ്പെടുത്തിയതിനു ശേഷം കല്‍ബുര്‍ഗിയെ കൊന്നതിനെ ന്യായീകരിക്കുകയും അടുത്ത ഇര കെ.എസ്. ഭഗവാന്‍ ആണ് എന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ഭൂവിത്ഷെട്ടിയുടെ ഗരുഡ ട്വിറ്റര്‍, ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് കല്‍ബുര്‍ഗിക്കടക്കം നേരിട്ട പട്ടികളുടേതുപോലുള്ള അന്ത്യമാണെന്നാണ് ഭൂവിത്ഷെട്ടി ലോകത്തോട് പ്രഖ്യാപിച്ചത്.  യു.ആര്‍.അനന്തമൂര്‍ത്തിയുടെയും, കല്‍ബുര്‍ഗിയുടെ ജീവന്‍ അവസാനിപ്പിച്ചതോടെ അവര്‍ ആവിഷ്കരിച്ച ആശയങ്ങളും ബാക്കിവെച്ച സ്വപ്നങ്ങളും അവസാനിച്ചുപോവുമെന്ന കാവികളുടെ സ്വപ്നങ്ങളെയാണ് റുഷ്ദി അടക്കമുള്ള ഇന്ത്യന്‍ എഴുത്തുകാര്‍   വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷ സമൂഹത്തിന്റെ നെഞ്ചുവിരിച്ചു നിന്നുകൊണ്ടുള്ള  പുരസ്കാര തിരസ്കാരവും രാജിയും പ്രതിഷേധപ്രസ്താവനകളും മോഡിയുടെ അന്തപുരത്തെ കിടിലം കൊള്ളിച്ചിരിക്കുകയാണ്. ദാബോല്‍കറുടെ രക്തം ചിതറിയ അന്ന് തന്നെ തുടങ്ങണമായിരുന്നു ഇന്ത്യയില്‍ നടന്നുകഴിഞ്ഞ സമാനതകളില്ലാത്ത ക്രൂരതകളോടുള്ള പ്രതിഷേധം,  ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തിന്‍റെ  മൂല്യങ്ങള്‍ ഓരോന്നായി അറുത്തിടുമ്പോള്‍ പ്രധാനമന്ത്രിക്കാകെ പറയാനുണ്ടായത്, ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കരുതെന്ന് മാത്രമാണ്. മുഹമ്മദ് അഖ്ലാഖ് എന്ന ദാദ്രിയിലെ പാവം മനുഷ്യന്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന, യു.ആര്‍.അനന്തമൂര്‍ത്തിയും, കല്‍ബുര്‍ഗിയും ആരോടും അങ്ങോട്ട്‌ കലഹിക്കാനായിട്ടു പോയിരുന്നില്ല എവിടെയാണ് പരസ്പരം പോരടിക്കാനായി ഇവര്‍ പോയത്. ഏതു അടിസ്ഥാനത്തിലാണ് ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കരുതെന്ന് പ്രധാനമന്തി ശ്രീ മോദി പറഞ്ഞത്  ഗുജറാത്ത് മുതല്‍ യു പി വരെ ഒരു ജനസമൂഹത്തിന്‍റെ ജീവിതം പാടെ അരക്ഷിതത്വത്തിലും അപകടത്തിലും പെട്ട് ഉഴറുമ്പോള്‍  പരസ്പരം പോരടിക്കരുത് എന്ന ഒറ്റവാചകത്തില്‍ വാദ്യാര്‍ പട്ടം കെട്ടി നല്ല പുള്ളി ചമഞ്ഞതിനെയാണ് ഒറ്റ കെട്ടായി ഇന്ത്യയിലെ മതേതരത്വം ചോദ്യം ചെയ്യുന്നത്. 

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...