Monday 12 October 2015

മോദി ജി മറക്കരുത് മരിക്കുന്നവരെല്ലാം മനുഷ്യരാണ് എന്ന്

അഷ്‌റഫ്‌ കാളത്തോട്

കൽക്കിയുടെ വരവിന്റെ സൂചനയാണ് ഇതെല്ലാം, മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമായ കൽക്കി രണ്ടാം ക്രിസ്തുവാണെന്നും, മെഹദി ഇമാമാണെന്നും, സത്യബുദ്ധന്‍ ആണെന്നും  ഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും ലോകം കലിയുഗത്തെവിട്ട് പുതുയുഗത്തിലേക്ക് പ്രവേശിക്കുന്നതിനു നിദാനമായ സംഭവജടിലമായ മുഹൂർത്തങ്ങളുടെ പരിസമാപ്തി കല്‍ക്കിയിലൂടെ ആണെന്നും കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുമ്പോള്‍ എല്ലാ മതങ്ങളും (വ്യത്യസ്ഥമായ നിലയില്‍) ഒരേ പോലെ വിശ്വസിക്കുന്നു  മഹാവിഷ്ണു (വിശ്വാസത്തിനനുസരിച്ചു പേര് മാറ്റം ആകാം) കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തുമെന്നും പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തുമെന്നും. 

അതു വേണംതാനും. ബീഫ് അതിനൊരു കാരണമാകുകയാണ് എന്നുവേണം കരുതാന്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തെ എരിത്തീയില്‍ എണ്ണ പാറ്റുന്ന ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയുമായ സംഗീത് സോമിനെയാണ് കാവി ഭീകരര്‍ ബീഫിന്റെ പേരില്‍ ആദ്യം കഴുത്തറുക്കേണ്ടത് പശുവിനെ പ്ലാസ്റ്റിക് കവറില്‍ കയറ്റി മുദ്രവെച്ചു ഇന്ത്യയിലെ ന്യൂന പക്ഷങ്ങളായ ലോകത്തിലെ ഭൂരിപക്ഷങ്ങളെ ഹിന്ദു വികാരം ലവലേശം വകവെക്കാതെ തീറ്റിച്ച ബീഫില്‍ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയാണ് സംഗീത് സോം അതു കൊണ്ട് തന്നെ പാര്‍ട്ടിയുടെ ഗോമാംസ രാഷ്ട്രീയം വെട്ടിലായിരിക്കുന്നത്. ബിഹാറില്‍ ഗോമാംസ രാഷ്ട്രീയത്തിലൂടെ ഹിന്ദുവോട്ട് ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ വെളിപ്പെടുത്തലില്‍ പരസ്യ പ്രതികരണത്തിന് പാര്‍ട്ടി തയാറായില്ല. അതേസമയം ബീഫ് വ്യാപാരത്തില്‍ പങ്ക് നിഷേധിക്കാന്‍ സോം നടത്തിയ ശ്രമം തെളിവുകള്‍ക്കു മുമ്പില്‍ പൊളിഞ്ഞു പാളീസാകുകയുമാണുണ്ടായത്.

ദൈവം പല ആവര്‍ത്തി പലതായി അവതരിച്ചതില്‍ ആദ്യത്തെ അവതാരമായ മൽസ്യവതാരം ഉള്ളതു കൊണ്ട്‌ മീൻ കഴിക്കുന്നവർ ഏതു രാജ്യത്തേക്കാണു പോകണ്ടത്‌ എന്ന ചോദ്യം ഇതിനിടയില്‍ പ്രസക്തമാകുകയാണ്, അവിഭക്ത ഭാരതം, അഖണ്ഡ ഭാരതം അഥവാ അഖണ്ഡ ഹിന്ദുസ്ഥാൻ എന്ന പ്രവിശാല കാഴ്ചപ്പാടിന്റെ ഭാഗമായ ഇന്ത്യയും ചുറ്റുമുള്ള പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ബംഗ്ലാദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട മേഖലയാണ്‌ വിശാല ഇന്ത്യ അല്ലെങ്കില്‍ അഖണ്ഡ ഭാരതം. അഖണ്ഡഭാരത സങ്കല്‍പ്പം വെച്ചുപുലര്‍ത്തുന്ന ഒരാള്‍ക്കും ഒരു ഇന്ത്യക്കാരനോടും കാശിക്കു പൊയ്ക്കോ എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയും പോലെ പശു മാതാവിനെ ഭുജിക്കുന്നവരോട്  പാകിസ്ഥാനിൽ പോകണമെന്ന് എങ്ങനെ പറയാന്‍ കഴിയും.
അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു എന്ന് കാണുന്നു  സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം.അങ്ങനെ വരുമ്പോള്‍ വായു പോലും ഭക്ഷിക്കാന്‍ കഴിയില്ലെന്ന് സാരം.  ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത് അവതാരവാദത്തിന്റെ വികാസത്തിൽ ക്രിസ്തുവർഷം ആറാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുമുതൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കി. സൃഷ്ടികളായ സൃഷ്ടികളിലൊക്കെ അവതാരമായ ദൈവം ഏറ്റവും കൂടുതല്‍ അവതരിച്ച മനുഷ്യനില്‍ ദൈവീക പ്രസരിപ്പ് നില നില്‍ക്കുന്നിടത്തോളം മനുഷ്യനെ എങ്ങനെയാണ് വധിക്കുക.Image result for പശു
രാജ്യത്ത് ബീഫ് വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു വ്യാപാരികളാണെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്‍റെ അല്‍ കബീര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്’, മുംബൈയിലെതന്നെ സുനില്‍ കപൂറിന്‍റെ അറേബ്യന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്‍റെ എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണ-കയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് ബീഫ് വ്യാപാരിയാണെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്. കൊല കത്തിയുടെ ബീഫ് രാഷ്ട്രീയ വിശപ്പ്‌ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ സംഗീതിനെതിരെ എന്ത് കൊണ്ട് കാവിപ്പട ഉയര്‍ത്തുന്നില്ല... ആ നിണം കൊണ്ട് ഗോ മാതാവ് ഹര്‍ഷ പുളകിത മാകുവാന്‍ അനുവദിക്കുകയാണ് വേണ്ടത്   
പറഞ്ഞു വരുമ്പോള്‍ മതങ്ങളുടെ വിവക്ഷകളെല്ലാം ഏതാണ്ട് ഒന്നു തന്നെയാണ്. ദൈവം എകാനാണെന്ന വിശ്വാസമാണ് എല്ലാമതങ്ങളും വെച്ച് പുലര്‍ത്തുന്നതും, ഡോക്ടെര്‍ ഏതായാലും മരുന്ന് ഒന്ന് തന്നെ എന്നത് പോലെ പല ഭിഷഗ്വരന്മാര്‍ കുറിക്കുന്ന ഒരേ മരുന്നു കൊണ്ട് രോഗം മാറുന്നുണ്ട് എന്ന് സാരം. എങ്കിലും

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും, ഒരിക്കലേ മരിക്കു പക്ഷെ, ആ മരണം ദൈവീക മാകണം എന്ന് ഓരോരുത്തരും കരുതുന്നു, വിശക്കുന്നവനു മരണത്തെക്കാള്‍ വലുത് ഭക്ഷണം തന്നെയാണ്, ധമനികളെ പ്രചോദിപ്പിക്കുന്ന നിണ പ്രവാഹത്തിനു വേണ്ടി കെണിയാണെന്നറിഞ്ഞിട്ടും എലി അതില്‍ കയറുന്നത് വിശപ്പ് സഹിക്കാത്തത് കൊണ്ട് തന്നെയാണ്. അതു കൊണ്ട് അറിയുക കൊന്നാലും ഭക്ഷിക്കാതിരിക്കാന്‍ കഴിയില്ല.

ന്യൂന പക്ഷത്തില്‍ ന്യൂന പക്ഷമായ ജൈന വിശ്വാസികളുടെ  പിടിവാശിക്കുമുന്‍പില്‍വേണ്ടി ഭൂരിപക്ഷത്തിന്‍റെ തിന്നുവാനുള്ള അവകാശത്തിനു മേലുള്ള ഈ കുതിര കയറ്റം അനീതിയാണെന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടും മൗനത്തിന്‍റെ വാല്‍മീകത്തില്‍ ഇരുന്നു രക്തം കൊതിക്കുന്ന മോദി ജി മറക്കരുത് മരിക്കുന്നവരെല്ലാം മനുഷ്യരാണെന്ന്


No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...