Saturday, 13 October 2012

കണ്ണിലെ സ്വപ്നകൂട്ടില്‍ 
അഷ്‌റഫ്‌ കാളത്തോട്    

കണ്ണുകള്‍ പിടഞ്ഞു തീരാതെ 
വിസ്തൃതമാകുന്ന  
ആകാശ കാഴ്ചയില്‍! 
മുന്തിരിക്കുലകള്‍ കണക്കെ 
ഉതിര്‍ന്നു വീഴുവാന്‍ വെമ്പല്‍  
കൊള്ളുന്ന മേഘമല്‍ഹാറുകള്‍! 

അതിനെ പുണര്‍ന്നു 
തന്നെയാണ് കാറ്റ് 
നിതാന്തമാകുന്നതും.....
ഒരുച്ചുന്തു സുകന്ധം 
പൂക്കളില്‍ നിന്നും  
മോഷ്ടിച്ചുകൊണ്ട് 
പറന്നുയരുന്ന കാറ്റിന് 
ആരെയും പറിച്ചെറിയാനുള്ള 
ഊക്കും ഉയരവും 
ഉണര്‍വും ഉണ്ട്.

പൂവില്‍ പ്രണയപരവശനാകുന്ന 
പൂമ്പാറ്റയുടെ ചുണ്ടിലെ തേന്‍ പോലും 
ആ ഹുങ്കില്‍ അട‍ര്‍നെന്നും ഇരിക്കും.

മയില്‍ പീലിയ്ക്കും, മുളന്തണ്ടിനും
ചേമ്പിലയില്‍ പൂത്ത നുള്ള് തൂമഞ്ഞിനോട്
പ്രണയിക്കുവാനുള്ള മനസ്സുണ്ടാകും....

എന്റെ മനസ്സിലും പ്രണയത്തിന്റെ 
ചിലങ്കകകള്‍  
ഇങ്ങനെയൊക്കെയാണ് 
കിങ്ങിണികൊട്ടുന്നതും!

കണ്ണിലെ സ്വപ്നകൂട്ടില്‍ ചിറകടിക്കുന്ന  
പക്ഷിയുടെ സ്വാതന്ത്ര്യത്തെ 
പീലികള്‍ കൊട്ടിയടയ്ക്കുകയാണ്...
സുഷുപ്തിയുടെ ലാളനം 
പലപ്പോഴും പീഡനങ്ങളാകുന്നു.   

No comments:

Post a Comment