Wednesday 8 September 2010

നടന്നെത്തിയതി൯റെ പിന്ചിംത്രങ്ങള്‍

നടന്നെത്തിയതി൯റെ പിന്ചിംത്രങ്ങള്‍


അഷറഫ് കാളത്തോട്

അതിനൊരു നേരും നെറീമൊണ്ട്

അത് തെറ്റിക്കാന്‍ പാടില്ല

അങ്ങനെ അതിന്റെ സൂത്രം അറിയണം

കൈ പൊന്തുന്നിടത്തോളം കാലം

ഇരുമ്പിനെ മെരുക്കണണം

നട്ടുച്ചയോടടുത്ത്

തിളച്ച വെയിലില്‍ മുങ്ങി

കണ്ണിരുട്ടു തെളിയാന്‍

ജാലകത്തിലെ തുണി നീക്കി

അതിന്റെ സൂത്രം അറിയണം

സ്വപ്നങ്ങളിലൊക്കെ കാണുന്ന വെളിച്ചം

കയറ്റിയാലും തീരാത്ത പ്രശ്‌നങ്ങള്

വിഴുപ്പുകള്‍ വെടിപ്പാക്കുന്ന

പതിച്ചിയുടെ കൈ, അതും ചുരുങ്ങുന്നു

ആഴക്കടലിന്‍ അഗാധതയില്നിംന്ന് അന്നം തീന്മേനശകളെ സമൃദ്ധമാക്കുന്നു.

പനിക്കിടക്കകളില്‍ വൈദ്യന്റെ കൈത്തഴമ്പ് പെരുക്കുന്നു

കണ്മികഴിച്ച് രാത്രി ഒന്ന് കൂവും.

പിന്നെ കട്ടപിടിച്ച ഇരുട്ടിലേക്ക്

നടന്നടുക്കാന് വിധിക്കപെട്ട ഹതാശ൪

ചിലപ്പോള് കഠിനാധ്വാനംകൊണ്ട്

തിളങ്ങുന്ന താരങ്ങളാകും

No comments:

Post a Comment