Sunday, 21 October 2012

ആരാണ് നീ ...?


കവിത

അഷ്‌റഫ്‌ കാളത്തോട്

"ഇന്നലെ പെയ്ത മഴ തുള്ളികള്‍  

പ്രിയ സ്നേഹിതയെ 

തിരക്കിയതായി പറയാന്‍ പറഞ്ഞു."

"ആ മഴ തുള്ളിയില്‍ ഞാനുണ്ടായിരുന്നു 
നിന്നെ പുണര്‍ന്നു കൊണ്ട്...!"
"എപ്പോഴും മഴയായ് 
നീ എന്നെ പുണരുമോ...?"

"പിന്നെ..? 
ഹൃദയത്തില്‍ സൂക്ഷിക്കുന്ന മഞ്ഞു തുള്ളിയല്ലേ നീ ..."

"വെയിലിന്റെ ദുഷ്ട മുഖത്തു നിന്നും  
അതിനെ ഒളിപ്പിച്ചു നിര്‍ത്തും ഞാന്‍..."

"എങ്കില്‍ ആ വെയിലിനോടു പറയും  
മനസിന്റെ മണിചെപ്പു തുറക്കരുതെ എന്ന്.."
"തിരിച്ചറിയുന്നില്ല... എനിക്ക്...
ആരാ..? ഈ അസമയത്ത്...?"
"ഇഷ്ടം മഴയായി പെയ്തുണരുന്ന മനസ്സുമായി 
നിന്നെ മോഹിച്ചു പോയവള്‍.." "നീയാകുന്ന ഓരോ മഴ തുള്ളിയും 
മെയ്യില്‍ കുളിരായി ഏറ്റെടുക്കുന്നവള്‍.." 

"അറ്റമില്ലാത്ത ആഗ്രഹങ്ങള്‍ മന്സ്ഥാപത്തിനു 
വഴിവെയ്ക്കുമെന്ന് നീ തിരിച്ചറിയുക.."
"എന്റെ മനസ്സില്‍ നീ ചാര്‍ത്തിയ അടയാളം മതി 
എന്നെന്നും ഓര്‍ത്തിരിക്കാന്‍...
ഒരു സുഖ നൊമ്പരമാകുമെങ്കിലും അത് ഞാന്‍ ഏറ്റെടുക്കും.."

"പരസ്പരം കാണാതെയുള്ള 
ഈ പള്ളുപറച്ചില്‍ നിര്‍ത്തു കുട്ടീ ..."
"നീയെന്ന നിളയുടെ ഓളങ്ങളില്‍
ഞാന്‍ നീരാടും....
നിന്റെ പുഞ്ചിരി എന്റെ 
നെറ്റിയില്‍ തിലകമാകും..."

"ആരാണ് നീ ...? ആരാണ് നീ ...?
ഓര്‍മകളുടെ സര്‍വപടവുകളും തേടി
ഒരടയാളവും അവശേഷിപ്പിക്കാതെ
ഒരുത്തരവും നല്‍കാതെ
ദൂരെയിരുന്നു രൂപമില്ലാതെ 
ചാറ്റ് ചെയ്യുന്ന നീ ആരാണ് ...?"
ഈ വെബ്‌ നിരകള്‍  
കുപ്പിചില്ലുകളാ‍ല്‍  
മൂര്‍ച്ചയേറിയതാണ്
അത് നിന്റെ താരുണ്യം 
പിച്ചിചീന്തും
ഒടുവില്‍ കരഞ്ഞു 
തീര്‍ക്കാനേ സമയം കാണു...!!!!"

No comments:

Post a Comment