Wednesday 19 February 2020

പ്രതീക്ഷ

അഷ്‌റഫ് കാളത്തോട്
نتيجة بحث الصور عن പ്രതീക്ഷ

ഞാൻ വെറുക്കപ്പെട്ട ലിസ്റ്റിൽ
പാക്കിസ്ഥാൻ ഒന്നാമതാണെങ്കിലും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ പൂർവികർ
ഇന്ത്യാ രാജ്യത്തിനുവേണ്ടി
രക്തസാക്ഷികളായിട്ടും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ നിശ്വാസങ്ങളിൽ
തളിർത്തു പൂത്തുലയുന്ന
ഈ മണ്ണിൽ തന്നെ
വീണു മരിക്കണമെന്നു
ആഗ്രഹിക്കുമ്പോഴും
ഈ മണ്ണിൽ നിന്നും തുരത്തുവാൻ
അവർ തിടുക്കം കൂട്ടുന്നു
തലമുറകൾക്കുവേണ്ടി ജീവത്യാഗം ചെയ്ത
പ്രപിതാമഹൻമാരുടെ
പ്രവർത്തികളെല്ലാം
വെറുതെയായിപ്പോയല്ലോ
എന്നൊന്നും പരിതപിക്കുന്നില്ല..
കാരണം ഇതെല്ലാം
ചരിത്രത്തിന്റെ ആവർത്തനങ്ങൾ മാത്രമാണ്
എരിയുന്ന പ്രതിഷേധങ്ങളിൽ
ആധുനിക ഹിറ്റ്ലറും മുസോളനിയും
കരിഞ്ഞുപോകും
കോടാലിവെച്ചു കടപുഴക്കിയ
ഓർമമരങ്ങളിൽ മതമൈത്രിയുടെ ഇന്ത്യ
ജലം തൂകി കിളുർപ്പിക്കും
അങ്ങനെ ജനകീയ ജനാധിപത്യ ഇന്ത്യ
പുനർജനിക്കുമെന്ന പ്രതീക്ഷയാണ്
എന്നെ മുന്നോട്ടു നയിക്കുന്നത്

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...