അമ്മയിലേക്കു ചേര്‍ത്തു കൊണ്ടുള്ള താരാട്ടാണ് സവിശേഷമായ സ്നേഹമാണ് മഹിതമായത് താരാട്ട് അത് മാതാവിന്റെ സത്തയാണ്
Sunday, 11 October 2020
Sunday, 23 August 2020
Wednesday, 19 August 2020
Monday, 17 August 2020
Thursday, 30 July 2020
Sunday, 26 July 2020
പകർച്ചവ്യാധി സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ - colors of kuwait
പകർച്ചവ്യാധി സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ - colors of kuwait: പകർച്ചവ്യാധി സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ
Saturday, 11 July 2020
കറുത്ത മരണവും കോവിഡ് കാലവും; നാം കരുതിയിരിക്കണം
കറുത്ത മരണവും കോവിഡ് കാലവും; നാം കരുതിയിരിക്കണം: 60 ശതമാനം ആളുകൾ പ്ലേഗ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ
Monday, 6 July 2020
കോവിഡാനന്തര ലോകത്തെ പ്രവാസത്തെ കുറിച്ചുള്ള ആലോചനകള്‍ - colors of kuwait
കോവിഡാനന്തര ലോകത്തെ പ്രവാസത്തെ കുറിച്ചുള്ള ആലോചനകള്‍ - colors of kuwait: കോവിഡാനന്തര ലോകത്തെ പ്രവാസത്തെ കുറിച്ചുള്ള ആലോചനകള്‍
Thursday, 28 May 2020
Friday, 24 April 2020
Wednesday, 19 February 2020
പ്രതീക്ഷ
അഷ്‌റഫ് കാളത്തോട്

ഞാൻ വെറുക്കപ്പെട്ട ലിസ്റ്റിൽ
പാക്കിസ്ഥാൻ ഒന്നാമതാണെങ്കിലും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ പൂർവികർ
ഇന്ത്യാ രാജ്യത്തിനുവേണ്ടി
രക്തസാക്ഷികളായിട്ടും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ നിശ്വാസങ്ങളിൽ
തളിർത്തു പൂത്തുലയുന്ന
ഈ മണ്ണിൽ തന്നെ
വീണു മരിക്കണമെന്നു
ആഗ്രഹിക്കുമ്പോഴും
ഈ മണ്ണിൽ നിന്നും തുരത്തുവാൻ
അവർ തിടുക്കം കൂട്ടുന്നു
തലമുറകൾക്കുവേണ്ടി ജീവത്യാഗം ചെയ്ത
പ്രപിതാമഹൻമാരുടെ
പ്രവർത്തികളെല്ലാം
വെറുതെയായിപ്പോയല്ലോ
എന്നൊന്നും പരിതപിക്കുന്നില്ല..
കാരണം ഇതെല്ലാം
ചരിത്രത്തിന്റെ ആവർത്തനങ്ങൾ മാത്രമാണ്
എരിയുന്ന പ്രതിഷേധങ്ങളിൽ
ആധുനിക ഹിറ്റ്ലറും മുസോളനിയും
കരിഞ്ഞുപോകും
കോടാലിവെച്ചു കടപുഴക്കിയ
ഓർമമരങ്ങളിൽ മതമൈത്രിയുടെ ഇന്ത്യ
ജലം തൂകി കിളുർപ്പിക്കും
അങ്ങനെ ജനകീയ ജനാധിപത്യ ഇന്ത്യ
പുനർജനിക്കുമെന്ന പ്രതീക്ഷയാണ്
എന്നെ മുന്നോട്ടു നയിക്കുന്നത്

ഞാൻ വെറുക്കപ്പെട്ട ലിസ്റ്റിൽ
പാക്കിസ്ഥാൻ ഒന്നാമതാണെങ്കിലും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ പൂർവികർ
ഇന്ത്യാ രാജ്യത്തിനുവേണ്ടി
രക്തസാക്ഷികളായിട്ടും
ജനിച്ച രാജ്യം എന്നോട് ചോദിക്കുന്നു
നീ പൗരനാണോ ?
എൻ്റെ നിശ്വാസങ്ങളിൽ
തളിർത്തു പൂത്തുലയുന്ന
ഈ മണ്ണിൽ തന്നെ
വീണു മരിക്കണമെന്നു
ആഗ്രഹിക്കുമ്പോഴും
ഈ മണ്ണിൽ നിന്നും തുരത്തുവാൻ
അവർ തിടുക്കം കൂട്ടുന്നു
തലമുറകൾക്കുവേണ്ടി ജീവത്യാഗം ചെയ്ത
പ്രപിതാമഹൻമാരുടെ
പ്രവർത്തികളെല്ലാം
വെറുതെയായിപ്പോയല്ലോ
എന്നൊന്നും പരിതപിക്കുന്നില്ല..
കാരണം ഇതെല്ലാം
ചരിത്രത്തിന്റെ ആവർത്തനങ്ങൾ മാത്രമാണ്
എരിയുന്ന പ്രതിഷേധങ്ങളിൽ
ആധുനിക ഹിറ്റ്ലറും മുസോളനിയും
കരിഞ്ഞുപോകും
കോടാലിവെച്ചു കടപുഴക്കിയ
ഓർമമരങ്ങളിൽ മതമൈത്രിയുടെ ഇന്ത്യ
ജലം തൂകി കിളുർപ്പിക്കും
അങ്ങനെ ജനകീയ ജനാധിപത്യ ഇന്ത്യ
പുനർജനിക്കുമെന്ന പ്രതീക്ഷയാണ്
എന്നെ മുന്നോട്ടു നയിക്കുന്നത്
Tuesday, 18 February 2020
അമ്മക്കോഴിയുടെ കരച്ചിൽ
അഷ്‌റഫ് കാളത്തോട്
ഹൃദയത്തിൽ നിന്നും ശരീരത്തിലേക്ക്
വികാരവിജൃംഭിതമായ വൈദ്യുത പരിക്രമണം
ആഴത്തിൽ ശരീരങ്ങൾ തമ്മിലുള്ള ഘർഷണം
മുറുകെ ചേര്‍ത്ത് പിടിച്ചു കണ്ണുകൾ
പങ്കിട്ടു രമിച്ചതിന്റെ അനന്തമായ ആനന്ദം
വശ്യമായ ജീവിതത്തിൽ പരസ്പരം പുണരുമ്പോൾ
അവർ സുരക്ഷിതരാകുകയാണോ?
ഉള്ളുപിടഞ്ഞു നേടുന്ന ധീരത
ജീവിതത്തിലേക്കു തിരിച്ചു വിളിക്കുമ്പോൾ
മറന്നു പോകുന്നത് പായയിട്ടു പുതച്ചുതന്ന സ്നേഹമാണ്
സ്തനക്കണ്ണിലൂടെ ഊർന്നു വന്ന സുധയാണ്
ആകസ്മികതകളുടെ ഏതു നൈമിഷിക
ബിന്ദുവിലാണ് നിങ്ങൾ ഉടക്കിപ്പോയത്
പകർന്നു തന്ന ആദ്യ സ്നേഹത്തേക്കാൾ
ഏത് അതിമധുരത്തിലാണ് നിങ്ങൾ കോർത്തുപോയത് ?
ഏകാന്തതകളുടെ ഏതു സ്വർഗ്ഗ പ്രദേശത്തുവച്ചാണ്
നിങ്ങൾ പിരിയില്ലെന്നു സ്ഥാപിച്ചത്?
പച്ചച്ച ഏത് നിലാവരമ്പുകളിലാണ്
ജലം കല്ലിച്ചുപോയ മഞ്ഞുകട്ടയായി മാറിയത്?
സ്നേഹം തിമിർത്താടുന്ന മഴമരങ്ങളുടെ
ഇതളുകൾ പോലെ ഉന്മാദത്തിന്റെ
പ്രണയചില്ലകൾ കൈകോർക്കുന്ന പാതിരാവിൽ
സ്മരണകളെ പഴിച്ചു കൊണ്ട്
താരാട്ടിന്റെ ഞരമ്പു മുറിഞ്ഞ ഞരക്കം
നീ എന്ത് കൊണ്ട് കേൾക്കുന്നില്ല
ചിറകിനുള്ളിൽ ഒളിച്ചു വളർത്തിയ
അമ്മക്കോഴിയുടെ കരച്ചിലാണത്!

ഹൃദയത്തിൽ നിന്നും ശരീരത്തിലേക്ക്
വികാരവിജൃംഭിതമായ വൈദ്യുത പരിക്രമണം
ആഴത്തിൽ ശരീരങ്ങൾ തമ്മിലുള്ള ഘർഷണം
മുറുകെ ചേര്‍ത്ത് പിടിച്ചു കണ്ണുകൾ
പങ്കിട്ടു രമിച്ചതിന്റെ അനന്തമായ ആനന്ദം
വശ്യമായ ജീവിതത്തിൽ പരസ്പരം പുണരുമ്പോൾ
അവർ സുരക്ഷിതരാകുകയാണോ?
ഉള്ളുപിടഞ്ഞു നേടുന്ന ധീരത
ജീവിതത്തിലേക്കു തിരിച്ചു വിളിക്കുമ്പോൾ
മറന്നു പോകുന്നത് പായയിട്ടു പുതച്ചുതന്ന സ്നേഹമാണ്
സ്തനക്കണ്ണിലൂടെ ഊർന്നു വന്ന സുധയാണ്
ആകസ്മികതകളുടെ ഏതു നൈമിഷിക
ബിന്ദുവിലാണ് നിങ്ങൾ ഉടക്കിപ്പോയത്
പകർന്നു തന്ന ആദ്യ സ്നേഹത്തേക്കാൾ
ഏത് അതിമധുരത്തിലാണ് നിങ്ങൾ കോർത്തുപോയത് ?
ഏകാന്തതകളുടെ ഏതു സ്വർഗ്ഗ പ്രദേശത്തുവച്ചാണ്
നിങ്ങൾ പിരിയില്ലെന്നു സ്ഥാപിച്ചത്?
പച്ചച്ച ഏത് നിലാവരമ്പുകളിലാണ്
ജലം കല്ലിച്ചുപോയ മഞ്ഞുകട്ടയായി മാറിയത്?
സ്നേഹം തിമിർത്താടുന്ന മഴമരങ്ങളുടെ
ഇതളുകൾ പോലെ ഉന്മാദത്തിന്റെ
പ്രണയചില്ലകൾ കൈകോർക്കുന്ന പാതിരാവിൽ
സ്മരണകളെ പഴിച്ചു കൊണ്ട്
താരാട്ടിന്റെ ഞരമ്പു മുറിഞ്ഞ ഞരക്കം
നീ എന്ത് കൊണ്ട് കേൾക്കുന്നില്ല
ചിറകിനുള്ളിൽ ഒളിച്ചു വളർത്തിയ
അമ്മക്കോഴിയുടെ കരച്ചിലാണത്!

Subscribe to:
Comments (Atom)
-
കറുത്ത മരണവും കോവിഡ് കാലവും; നാം കരുതിയിരിക്കണം : 60 ശതമാനം ആളുകൾ പ്ലേഗ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ