അമ്മയിലേക്കു ചേര്ത്തു കൊണ്ടുള്ള താരാട്ടാണ് സവിശേഷമായ സ്നേഹമാണ് മഹിതമായത് താരാട്ട് അത് മാതാവിന്റെ സത്തയാണ്
Tuesday, 8 November 2022
ഗ്രഹണം
അഷ്‌റഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
സമയനേത്രം ഇനിയും കറങ്ങുന്നില്ല
ചെവി ഏങ്കോണിച്ച് പോകുന്നു
ഇത്തിരി വക്രിച്ച്എന്നാൽ
മുഴുപ്പ് കൂടിയും കുറഞ്ഞും
കാഴ്ചയുടെ
ദൂരങ്ങളുടെ
പകലുകൾ ഇരുളുകയാണ്
കണ്ണുകളിൽ ഇക്ലിപ്സ്
പല്ലിന്റെ പാരുഷ്യം കഠിനമാണ്
അതിനിടയിൽ
കാറ്റിന്റെ സംഗീതത്തെ
സൂര്യന്റെ വെളിച്ചത്തെ
ആരോ മോഷ്ടിച്ചു കൊണ്ടുപോയി!
ഇരുട്ടിൽ തപ്പുവാനാണ് അതിന്റെ യോഗം എന്നും
പറഞ്ഞു മടക്കിക്കുത്തി തിരിഞ്ഞു നടക്കാം..
കാലം ശീലിപ്പിക്കുന്നതാണ് ഇതൊക്കെ..
കരകളിൽ വിഷനായ്ക്കൾ അലയുകയാണ്..
മൂര്ച്ചയുള്ള പല്ലുകൾ മരങ്ങളിലേക്ക്
അരം പോലെ അടുക്കുകയാണ്..
പാഞ്ഞടുക്കുന്ന അരൂപികളുടെ ഛേദതലരൂപം!
വെറുപ്പിന്റെ രക്ഷസുകളാണ്
എവിടെയും
തീർക്കുവാൻ വേണ്ടിതന്നെയാണ്
അടുത്തുകൊണ്ടിരിക്കുന്നതും..
അതിന്റെ സങ്കീർണ്ണതയിൽ ചുറ്റുവട്ടം
ഇനി വാസ്തുവിദ്യയുടെ സൗന്ദര്യം
തീരുവാൻ പോകുകയാണ്..
നിലനിർത്താൻ ആഗ്രഹിക്കുന്നത് വെറുതെ,
അതില്പരം വിഡ്ഢിത്തം വേറെന്ത്?
നിർമ്മലമായ സംഗീതത്തിന്റെ
നിശ്ചലതയ്ക്ക് കൗണ്ട്ഡൗൺ...
ജീവിത സംബന്ധിയായ
എല്ലാആവർത്തനങ്ങളുടെയും വിരാമം!
പുഴയും പുലരിയും ഇരുട്ടിലേക്ക്
മധ്യാഹ്‌നം സായാഹ്‌നം,
രാത്രി, കാറ്റ്, മഴ, ഇരുട്ട്, വെളിച്ചം
അതിന്റെ പ്രാർത്ഥനയിൽ നിലച്ചു പോയ,
താളുകളുടെ ഫുള്സ്റ്റോപ്
താളരഹിതമറിച്ചിലിൽ
അതിനെ തുടർന്ന് എഴുന്നു നില്ക്കുന്ന
മറ്റൊരു മാസ്മരിക ജന്മത്തിലേക്ക്
പ്രകാശത്തിലേക്കുള്ള വാതിലുകളെല്ലാം
അടഞ്ഞുതീരുമ്പോൾ
ജീവിതത്തിന്റെ മറ്റൊരു വാതിൽ
തുറക്കാൻ പോകുന്നു..
നാട്യമില്ലാത്ത വരവേൽപ്പിലേക്കുള്ള
പ്രവേശന കവാടത്തിൽ
പുഞ്ചിരിപ്പൂക്കളുമായി
പുതിയൊരു ശുഭ്ര ജനത
░=░=░=░=░=░=░=░=░
Monday, 7 November 2022
സ്വപനംകാണാം
അഷറഫ് കാളത്തോട്
ജീവ വായു തരാതെ നീ നടന്നോ
അതിനു ശേഷമെങ്കിലും
ശാന്തമായി ഉറങ്ങാമല്ലോ?
ഇങ്ങനെ ശ്മശാന്, ശ്മശാന് എന്ന് പുലമ്പി
നേരം വെളുപ്പിക്കണ്ടല്ലോ?
ആവേശഭരിതരാകേണ്ടത്
താങ്ങി നിർത്തുന്നവർ തന്നെയാണല്ലോ?
അവരും കരയേണ്ടവർതന്നെയാണല്ലോ!
അത് ഓർക്കുമ്പോഴാണ് കടലിലെ കൊടുങ്കാറ്റിന്റെ
അഹങ്കാരം തുടങ്ങുന്നത്..
ജീവവായു ഇല്ലെങ്കിലും
കക്കൂസുകളും കബർസ്ഥാനും മതി
എന്ന് തന്നെ കരുതുക
ക്ഷാമമുണ്ടെന്ന്
കാറ്റേ നീ അറിയാതെ പോകരുത്
അതോ അറിഞ്ഞിട്ടും
കണ്ണടയ്ക്കുന്നതാണോ ആവോ?
നീ ആഞ്ഞൊന്നു വീശിയാൽ പോരെ
ഇലകൾ അനങ്ങാൻ
ഭൂമിക്കു ജീവൻ വെയ്ക്കാൻ
ജീവവായുവിനു തടസം നേരിടാതിരിക്കാൻ
അങ്ങനെ ആയിരുന്നുവെങ്കിൽ
ശ്‌മശാനത്തിലെ ഈ തിരക്ക്
ഒഴിവാക്കാമായിരുന്നല്ലോ..
അല്ലങ്കിലും പറഞ്ഞ വാക്കു പാലിക്കുന്ന
ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ..
എന്നിട്ടിപ്പോ ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ
ഒരു പേര്, അലംഭാവം!
ജുഡീഷ്യല് ഓഫീസര്ക്ക് റിപ്പോര്ട്ട് ചെയ്യണംപോലും
കോടതിക്ക് കുതിര കേറാംപോലും
മറച്ചു വെക്കുന്നെന്ന ആക്ഷേപം പറയാംപോലും
മരപ്പറമ്പിലെ കണക്കും, സര്ക്കാര് കണക്കുകളും
ഏങ്കോണിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാംപോലും
വളച്ചും തിരിച്ചും ടി.വിക്കാർക്ക് കഥകൾ ഞൊറിയാംപോലും
ചരിത്രത്തിലേക്ക് തുരപ്പനെ കയറ്റാംപോലും
അപ്രത്യക്ഷമാകുന്ന പൂർവ യാഥാർഥ്യങ്ങളെ
നോക്കി കൊഞ്ഞനം കുത്താംപോലും!
ചിതലരിക്കാത്ത മുഖപുസ്തകൾ
തണല് വിരിക്കുമ്പോൾ
അവിടെ പായവിരിച്ചുറങ്ങാം
ഡൗണ്ലോഡ് സ്വാമികൾക്ക് ശരണം വിളിക്കാം
മാറാവ്യാധിയുടെ സുനാമിക്കു വേണ്ടി
വഴിപാടുകൾ നേരാം..
മരണത്തിന്റെ മഴവില്ലുകൾ
ആകാശത്തിൽ ചിത്രം വരയ്ക്കുന്നത്
സ്വപനം കാണാം.
ആഹാ എന്തൊരു മഹാഭാഗ്യംപോലും!
ദ്യുതിമാഞ്ഞയാനം
അഷറഫ് കാളത്തോട്
ഈ യാത്രയിൽ ചില വ്യവസ്ഥകളുണ്ട്,
പുരാണങ്ങളുടെ സാക്ഷ്യവുമുണ്ട്,
എന്ന് ഉറപ്പിച്ചു തന്നെആയിരിക്കണം
യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും !
ഇരുട്ടിലൂടെ കുതിക്കുന്ന യാത്രകളിൽ
കടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള് കാഴ്ചകൾ
എല്ലാം ആവർത്തനങ്ങൾ ആയിരിക്കും
കണ്ടുകൊണ്ടിരിക്കുമ്പോൾ
വിരസതയുണ്ടാകും, ചിലപോൾ
കാണുന്നതെല്ലാം വേണമെന്നുള്ള
ബാല്യത്തിന്റെ ചാപല്യങ്ങളിൽ
പെട്ടുപോകാനും മതി,
കൗമാരത്തിന്റെ കൗതുകങ്ങളെല്ലാം
സ്വന്തമാക്കണമെന്നും തോന്നും
അതിന് കടിഞ്ഞാണുണ്ടാകുന്നത്
മുന്നോട്ടുള്ള കുതിപ്പിൽ അത്യാവശ്യമാണ്..
മമ്മൂട്ടിയും,മോഹൻലാലും, ജാക്കിചാണും,
ഭ്രൂസിലിയുമൊക്കെ ആകണമെന്നുള്ളതും
ആഗ്രഹങ്ങളായിമാത്രമേ പാടുള്ളു..
പാടാൻ കഴിയാത്തവർക്ക്
പാട്ടുകൾ പറയുവാൻ മാത്രമുള്ളതാണ്..
യേശുദാസിനോളം എന്ന് കരുതുന്നത് തന്നെ
മഹാ അപരാധം തന്നെയാണ്..
ക്ഷീരപഥത്തിൽ നിന്നുത്ഭവിച്ചു
ചെവികൾ വിജൃംഭിക്കുന്ന എന്തും
മൊത്തമായും സ്വീകരിക്കരുത്..
വിജനതയിലെ സ്വപനങ്ങളിൽ
കാടിറങ്ങി വന്യജീവികളും, ഒരുപക്ഷെ
മാലാഖയും ഉണ്ടാകാം..
ഭാഗ്യം എന്നത് ദേഹത്തു പൊതിഞ്ഞു
വെച്ചിട്ടുള്ള അനുഗ്രഹമാണ്
വെളിച്ചത്തിന്റെ പൂത്തുമ്പികൾ
തലയ്ക്കുമുകളിൽ ഊഞ്ഞാലാടുന്ന
നേരംവരെയാണ് വിവശതയുടെ ആയുസ്സ്!
സടകുടഞ്ഞേണീറ്റ് കൊട്ടിപ്പാടുന്ന
ഒരുവസന്തം ഒട്ടിയിരുന്നു കൊഞ്ചുന്ന
നേരത്ത്തന്നെയാണ്
യൗവനയാനം അടുത്തു കൊണ്ടിരിക്കുക
തെളിഞ്ഞ നീലപ്രകാശത്തിൽ
പകൽ തീരുമ്പോൾ ആസ്വദിച്ചു തീരാതെ
ദ്യുതിമാഞ്ഞ ജീവിതതോണി
കടലിൽ തനിച്ച് ആയിരിക്കും!
ശൂന്യമാകുന്ന ശ്മശാനമൂകത അപ്പോൾ
വരിഞ്ഞുമുറുക്കും,
ഭയപ്പെടുത്താൻ
ഇരുട്ടിൻ്റെ രക്ഷസുകൾക്ക്
ആകാത്തവിതം മരിച്ചവൻ്റെ ഉറക്കം!
അത് മനസ്സിലാക്കിക്കൊണ്ട്തന്നെ വേണം
ജീവിച്ചിരിക്കുന്നവരുടെ
ശ്മശാന മൂകതയിലൂടെയുള്ള ഉലാത്തൽ !
ചുവന്ന ലൈറ്റുകൾ
അഷറഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
ചുവന്ന പ്രകാശം തടയുകയല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ്!
കത്തുമ്പോൾ അറിഞ്ഞിരിക്കണം
തിരക്കുകൾ നിമിഷങ്ങളെ കാർന്നെടുക്കുമ്പോൾ
നിരപരാധികളെയാണ് ചുടലയിലേക്കുവിടുന്നത്,
അത് മാത്രമല്ല സ്വയം കാലുകളെ അത്-മൂലം തളച്ചിടുകയുമാണ്,
ദുരന്തം മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ മാത്രമല്ല സ്വന്തം
കിനാവുകൾ കൂടിയാണ് തകർത്തെറിയുന്നത്..
തകർന്ന വാഹനങ്ങൾ നോക്കി, മരിച്ചവരെ നോക്കി
പിടയുന്ന ജീവനുകളെ നോക്കി സമനിലതെറ്റിയവനാകുമ്പോൾ
മരണത്തെ കാണിച്ചുതന്ന ചുവന്ന പ്രകാശം
അവഗണിക്കേണ്ടായിരുന്നു എന്ന് തോന്നിയേക്കാം..
എവിടെയൊക്കെയോ കാത്തിരുന്നവർക്കു മുൻപിലെത്താൻ കാണിച്ച തിരക്ക്
റെഡ് സിഗ്നൽ ലീഡ്‌സ് ടു ഡെത് എന്ന ഓർമ്മപ്പെടുത്തലിനെ
അവഗണിച്ചതുകൊണ്ടുമാത്രമാണ് എന്നും സ്വയം കുറ്റപ്പെടുത്തിയേക്കാം..
ഓരോ സിഗ്നലൈറ്റുകളും ഓർമ്മിപ്പെടുത്തലുകളാണ്..
ചുവന്ന പ്രകാശം ചില നിമിഷങ്ങൾ മാത്രമാണ് തടഞ്ഞു വെയ്ക്കുന്നത്
എന്നാൽ അവഗണന ചിലപ്പോൾ ജീവിതകാലം മുഴുവൻ തടഞ്ഞുവെയ്ക്കും..
പിന്നെ പരിതപിച്ചുകൊണ്ട് കാരാഗൃഹത്തിൽ ദീർഘനാൾ,
യാത്രയ്ക്ക് മിനിറ്റുകൾ ചേർക്കുന്നത്തിനുവേണ്ടി
നഗരങ്ങളും, പട്ടണങ്ങളും കീഴടക്കിയതായിതോന്നുന്നതിനുവേണ്ടി
കാത്തിരുപ്പുകളുടെ ദൈർഗ്യം കുറയുന്നതിനുവേണ്ടി
അഹങ്കാരത്തിന്റെ അതിരു കൂട്ടുന്നതിനുവേണ്ടി
മാത്രമാണ് അതിൽ അന്തർലീനമായ അപകടസാധ്യതകൾ അവഗണിച്ചത്..
കവലകളിലൂടെ വേഗത്തിൽ ഓടുകയോ
ചുവപ്പും മഞ്ഞയും ഗൗരവത്തിൽ എടുക്കാതെ
വേഗത്തിലാക്കുകയോ ചെയ്യുന്ന ശീലം ഉപേക്ഷിക്കേണ്ടതുണ്ട്.
നിരാശാജനകമായ നിയന്ത്രണമായി ചുവന്ന ലൈറ്റുകളെ കാണുന്നതിനുപകരം, ചുവന്ന ലൈറ്റുകൾ അത്യാവശ്യമായ ഒരു സുരക്ഷാ ഉപകരണമാണെന്നും
ട്രാഫിക് ഒഴുക്ക് നിലനിർത്തിക്കൊണ്ട് സുരക്ഷിതമായി
നിലനിർത്താൻ അവ സഹായിക്കുന്നുണ്ടെന്നും ഓർക്കണം.
റോഡിന്റെ നിയമങ്ങൾ മാനിച്ച് വെളിച്ചം പച്ചയായതിന് ശേഷം
കവലയിലൂടെ നീങ്ങുന്നതിന് മുമ്പ് താൽക്കാലികമായി നിർത്തി കാത്തിരിക്കുക.
എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും, മുന്നോട്ട് പോകുന്നതിന് മുമ്പ്
കവല വ്യക്തമാണെന്ന് ഉറപ്പാക്കാനും നോക്കുക.
ഫോണിലേക്ക് പെട്ടെന്ന് നോക്കാനോ ചുവന്ന വെളിച്ചത്തിൽ കാത്തുനിൽക്കുമ്പോൾ വാഹനത്തിനുള്ളിൽ മറ്റ് കാര്യങ്ങൾ ചെയ്യാനോ പ്രലോഭിപ്പിക്കപ്പെടുന്നതിൽ നിന്നും മുക്തമായിരിക്കുക..
ചുവന്ന പ്രകാശം നിങ്ങളെ തടയുകയല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ്!
കക്ഷത്തെകുപ്പി
അഷറഫ് കാളത്തോട്
ഗോപാലേട്ടന്റെ കക്ഷത്തെ കുപ്പി
ഇറക്കി വെയ്ക്കുന്നതും നോക്കി
തിരുതയുടെ തഴമ്പുവന്ന കയ്യിലെ വിരുതുണർന്ന കൈതോലയുടെ പായയിൽ നീണ്ടുനിവരുന്നതിനിടയിൽ
മുറുക്കാൻ കറകേറിയ
പല്ലുമുഴുവൻ പുറത്തയ്ക്ക് കാണിച്ചു തിരുത ചിരിച്ചു..
ആകാശത്തിലെ കാരിരിമ്പിൻ്റെ കരുത്തുള്ളമേഘമേനിയിലേക്കു
ചന്ദ്രൻ ഞൊറിഞ്ഞു കയറി പുല്കുന്നതുപോലെ
ഗോപാലേട്ടൻ നീണ്ടുനിവർന്നു,
അതിനിടയിൽ കൈതോല പായപോലെമെടഞ്ഞ ഗോപാലേട്ടന്റെ നെഞ്ചിൽ
തിരുതയുടെ പയ്യാരം തുളുമ്പി..
അങ്ങനെയങ്ങനെ ആകാശം കറുത്തും, വെളുത്തും അറുപതു കള്ളകർക്കിടകവും,
ഇടവപ്പാതിയും കടലിനോടും തെരുവിനോടും
കയർത്തും, വിയർത്തും, സോറപറഞ്ഞും തിരുവാതിര കളിച്ചും കടന്നുപോയി..
വെള്ളമടിച്ചാൽ ഗോപാലേട്ടന്റെ റേഞ്ചുമാറും
തിരുതയുടെ ചിരിക്കു മാത്രമേ അതുപിടിച്ചുകെട്ടാനാകു..
ത്രിപുര സുന്ദരിയായ മീനാക്ഷിയുടെ ക്ലാവ് പിടിച്ച വിസ്‌മൃതിയിൽ ആ എപ്പിസോഡുകൾ മിന്നിമറഞ്ഞു..
ചാരായത്തിൽ വെന്തുപോയ ഗോപാലേട്ടന്റെ ചുണ്ടുകൾ തിരുതയ്ക്കു നെയ്മീൻപോലെയാകുന്നതും
ആ കറുത്ത ചുണ്ടുകൾ അവളെ ഉറക്കംകെടുത്തിയിരുന്നതും
അതിൽ നിന്നുതന്നെ മലവെള്ളം പോലെ തെറിമലം കുതിച്ചു ചാടുന്നതും അവൾ ഓർത്തു..
രാപ്പാടികൾ കൂർക്കം വലിച്ചുറങ്ങുന്ന പാതിരകളിൽ
കരിമേഘങ്ങളെ, പ്രണയ പാരാവശ്യത്തോടെ കെട്ടിപ്പിടിച്ചുകൊണ്ടാണ്
സൂര്യചൂടിന്റെ അത്യുഷ്ണങ്ങൾ ഗോപാലേട്ടൻ തീർത്തിരുന്നത്..
ആ മൂര്ധന്യ വേളയിലായാണ്, അപ്‌സരസ്സിന്റെ പുത്രിയായ മീനാക്ഷിയെ ഒരു നോക്ക് നോക്കാതെയുള്ള
ഗോപാലേട്ടന്റെ മൃഗയാലോലുപമായ ദുഷ്യന്ത വിനോദം!
തപസ്സുണർത്തിയ മീനാക്ഷിക്കുനേരെ കക്ഷത്ത് നിന്നിറക്കിയ
കുപ്പിയെറിഞ്ഞു അരിശം തീർത്തു,
പോരാഞ്ഞു തിരുതയുടെവക
സാക്ഷാൽ ഭരണിപ്പാട്ടും..
അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്നമട്ടിൽ മീനാക്ഷിയുടെ
തപസ്സുണർത്തുന്ന നടനം ആവർത്തിച്ചുകൊണ്ടേയിരുന്നു..
■■■■■■■■■■■■■■■■■■■
Sunday, 28 November 2021
Subscribe to:
Posts (Atom)
-
അഷ്‌റഫ് കാളത്തോട് മുസ്ലീങ്ങളെ സ്വാധീനിക്കാന് ഉപ്പും പഞ്ചസാരയും ചേര്ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്ക്ക് വിളമ്പാന് കോണ്...
-
കോലങ്ങളും കോവിലുകളും അഷറഫ് കാളത്തോട് എന്റെ ജീവിത ചിത്രങ്ങളാണീ വെള്ളക്കടലാസിലെ പൂച്ചിരികൾ ലോകത്തിനേകിയ സൗഹൃദനേരിന്റെ താളമേളങ്ങളുടെ താരകങ്ങൾ ...

.jpeg)
